തമിഴ് സിനിമയിലെ ഇപ്പോൾ വളരെയധികം തിരക്കുള്ള നടിയാണ് തൃഷ. 'പൊന്നിയിൻ സെൽവൻ', 'ലിയോ', 'GOAT' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച തൃഷ ഇപ്പോൾ അജിത്തിനൊപ്പം 'വിടാമുയർച്ചി' , 'ഗുഡ് ബാഡ് അഗ്ലി', മണിരത്നം സംവിധാനം ചെയ്യുന്ന കമൽഹാസൻ ചിത്രമായ 'തഗ് ലൈഫ് തുടങ്ങിയ ചിത്രങ്ങളിലും, തെലുങ്കിൽ ചിരഞ്ജീവിയ്‌ക്കൊപ്പം 'വിശ്വംബര', മലയാളത്തിൽ മോഹൻലാലിനൊപ്പം 'രാം' ടോവിനോ തോമസ് ചിത്രമായ 'ഐഡന്റിറ്റി' തുടങ്ങി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചുവരികയാണ്. ഇങ്ങിനെ ഒരേ സമയം നിരവധി ഭാഷകളിലായി അഭിനയിച്ചു കൊണ്ടിരിക്കുന്ന തൃഷ, അടുത്തതായി തെലുങ്ക് സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനത്തിൽ പ്രഭാസിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാനും കരാറിൽ ഒപ്പു വെച്ച് എന്നുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. പ്രഭാസ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'രാജാ സാബ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീർന്നതും സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങും എന്നാണ് റിപ്പോർട്ട്. തൃഷ ഇതിന് മുൻപ് പ്രഭാസിനൊപ്പം 'പൗർണമി', 'പുജ്ജി കടു' തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.