തെന്നിന്ത്യൻ സിനിമയിൽ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങിവന്ന താരമാണ് നയൻതാര! എന്നാൽ നയൻതാര അഭിനയിച്ചു ഈയിടെ പുറത്ത് വന്ന മിക്ക ചിത്രങ്ങളും പരാജയമായിരുന്നു. അതിനാൽ താരത്തിന്റെ ഇമേജിന് ഇപ്പോൾ അൽപ്പം കോട്ടം തട്ടിയിട്ടുണ്ട് എന്ന് വേണം പറയാൻ! അതേ സമയം നയൻതാരയുടെ കൈവശം മൂന്ന് നാല് ചിത്രങ്ങളും ഉണ്ട്. എന്നാൽ ആ ചിത്രങ്ങൾ എടുത്തു പറയാൻ വിധത്തിൽ വൻ താരങ്ങളോ, പ്രശസ്ത സംവിധായകരോ, വമ്പൻ ബാനറുകളോ ഒരുക്കുന്ന ചിത്രങ്ങളല്ല.
അതേ സമയം മണിരത്നം സംവിധാനം ചെയ്തു രണ്ടു ഭാഗങ്ങളായി പുറത്തുവന്ന 'പൊന്നിയിൻ സെൽവൻ', വിജയ്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ പുറത്തുവന്ന 'ലിയോ' എന്നീ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച തൃഷയുടെ മാർക്കറ്റ് ഈ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ഉയർന്നിരിക്കുകയാണ്. അതോടൊപ്പം തൃഷയെ ഫോളോ ചെയ്യുന്ന ആരാധകരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. നിലവിൽ മണിരത്നവും, കമൽഹാസനും ചേർന്നൊരുക്കുന്ന 'തഗ് ലൈഫ്', അജിത്ത് നായകനാകുന്ന 'വിടാമുയർച്ചി', തെലുങ്കിൽ ചിരഞ്ജീവിയുടെ 'വിശ്വംഭര', മോഹൻലാൽ, ജിത്തു ജോസഫ് ചേർന്നൊരുക്കുന്ന മലയാള ചിത്രം 'റാം', 'ഐഡൻ്റിറ്റി' എന്ന മറ്റൊരു മലയാള ചിത്രം, വെങ്കട്പ്രഭു, വിജയ് കോമ്പിനേഷനിൽ ഒരുങ്ങി വരുന്ന 'GOAT'-ൽ ഒരു പ്രധാന വേഷം എന്നിങ്ങനെ വമ്പൻ പ്രൊജെക്ടുകളിലാണ് തൃഷ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇത് കൂടാതെ മറ്റു ചില വമ്പൻ ഓഫറുകളും തൃഷയെ തേടി വന്നെന്നും, എന്നാൽ കാൾഷീറ്റ് ഇല്ലാത്ത കാരണം ആ ഓഫറുകളെ തൃഷ നിരസിക്കുകയാണ് ചെയ്തതെന്നും വാർത്തകളുണ്ട്. ഇതിനാൽ തൃഷ തന്റെ പ്രതിഫലവും പല മടങ്ങ് ഉയർത്തി എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ കോളിവുഡിൽ സംസാര വിഷയമായിരിക്കുന്നത് തൃഷ തന്റെ ശമ്പളം കണിശമായി ഉയർത്തിയതും, നയൻതാരയെ പിന്തള്ളി തൃഷ കുതിച്ചുകൊണ്ടിരിക്കുന്നതു കുറിച്ചുമാണ്.