ഇവർ രണ്ടുപേരും ഒന്നിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്
ശങ്കറിന്റെ 'ഇന്ത്യൻ 2'വിലാണ് കമൽഹാസൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അടുത്തതായി അഭിനയിക്കുന്നത് എച്.വിനോദ് സംവിധാനം ചെയ്യുന്ന തന്റെ 233-ാം ചിത്രത്തിലാണ്. ഇപ്പോൾ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചു വരുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ഈ ചിത്രത്തിൽ കമലഹാസനോടൊപ്പം തൃഷയാണത്ര നായികയായി അഭിനയിക്കുന്നത്.
ഇതിനു മുൻപേ 'മന്മഥൻ അമ്പ്' എന്ന ചിത്രത്തിൽ തൃഷ കമലഹാസനോടൊപ്പം അഭിനയിച്ചിരുന്നു. ഇവർ രണ്ടുപേരും ഒന്നിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഈ ചിത്രത്തിന് ആരാണ് സംഗീതം ഒരുക്കുന്നത് എന്നതിനെ കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും പുറത്തു വന്നിട്ടില്ല. എങ്കിലും തമിഴ് സിനിമയിലെ മുൻനിര സംഗീതസംവിധായകന്മാരിൽ ഒരാളായ ഹാരിസ് ജയരാജാണ് സംഗീതം നൽകുന്നത് എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്തു കമലഹാസൻ നായകനായി വന്ന 'വേട്ടയാടു വിളയാട്' എന്ന ചിത്രത്തിന് ഹാരിസ് ജയരാജ് ആയിരുന്നു സംഗീതം നൽകിയിരുന്നത്. വിരമിച്ച ഒരു പട്ടാള ഉദ്യോഗസ്ഥനായാണ് കമൽഹാസൻ ഈ സിനിമയിൽ എത്തുന്നത് എന്നും, ഒരു ദൗത്യത്തിനായി അദ്ദേഹം സൈന്യത്തിലേക്ക് വീണ്ടും മടങ്ങുന്നതാണ് കഥയുടെ പശ്ചാത്തലം എന്നും പറയപ്പെടുന്നുണ്ട്.