മണിരത്നം ഒരുക്കി രണ്ടു ഭാഗങ്ങളായി പുറത്തുവന്ന 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ച തൃഷ, ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ തിരക്കുള്ള ഒരു നടിയായി മാറിയിരിക്കുകയാണ്. തമിഴിൽ 'വിടാമുയർച്ചി', 'തഗ് ലൈഫ്', തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം 'വിശ്വംബര' മലയാളത്തിൽ മോഹൻലാലിനൊപ്പം 'രാം', 'ഐഡന്റിറ്റി' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു വരുന്ന തൃഷ അടുത്ത് തെലുങ്ക് സിനിമയിലെ പ്രശസ്ത നടനായ പ്രഭാസ് നായകനാകുന്ന 'സ്പിരിറ്റ്' എന്ന ചിത്രത്തിൽ രണ്ടു നായകിമാരിൽ ഒരാളായി അഭിനയിക്കാനിരിക്കുകയാണെന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ഹിന്ദിയിൽ ഈയിടെ റിലീസായി സൂപ്പർഹിറ്റായ 'ആനിമൽ' എന്ന ചിത്രം സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്പിരിറ്റ്'. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ പ്രഭാസ് രണ്ട് വേഷങ്ങളിൽ ഒരാൾ പോലീസായും, മറ്റേയാൾ വില്ലനായിട്ടുമാണത്രെ എത്തുന്നത്. ഇതിൽ വില്ലനായ പ്രഭാസിനൊപ്പം വില്ലിയായിട്ടാണത്രെ തൃഷ അഭിനയിക്കാൻ പോകുന്നത്. ഇതിന് മുൻപ് തമിഴിൽ ധനുഷിനോപ്പം 'കൊടി' എന്ന ചിത്രത്തിൽ തൃഷ വില്ലിയായ രാഷ്ട്രീയക്കാരിയായി അഭിനയിച്ചിരുന്നു. ഇത് തൃഷ വില്ലിയായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ്.