NEWS

"മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി" ചുട്ട മറുപടി കൊടുത്തു തൃഷ

News

പക്ഷേ അദ്ദേഹത്തെപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തത് ആശ്വാസകരമാണെന്നും ഇനിയൊരിക്കലും അദ്ദേഹത്തെപ്പോലൊരാളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നും നടി 

ചെന്നൈ: വിജയും തൃഷയും ഒരുമിച്ച് അഭിനയിച്ച് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത അടുത്തിടെ റിലീസ് ചെയ്ത ചിത്രമായിരുന്നു ലിയോ. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ നടൻ മൻസൂർ അലിഖാൻ നടി തൃഷയ്ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശമാണ് വിവാദത്തിൽ ആയിരിക്കുന്നത്.

"തൃഷയ്‌ക്കൊപ്പം ലിയോയിൽ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് താൻ കരുതി. പഴയ സിനിമകളിൽ ബലാത്സംഗ സീനുകൾ ചെയ്തിട്ടുണ്ട്. മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി. എന്നാൽ കാശ്മീരിലെ ഷൂട്ടിംഗ് സെറ്റിൽ തൃഷയെ അവർ കാണിച്ചില്ലെന്നായിരുന്നു"-  നടൻ പറഞ്ഞത്

സംഭവത്തിൽ പ്രതീക്ഷിച്ചു നടി തൃഷ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നടൻ്റെ അഭിമുഖത്തിൻ്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് തൃഷയുടെ പ്രതികരണം. വെറുപ്പുളവാക്കുന്ന രീതിയിൽ മൻസൂർ സംസാരിക്കുന്നതിന്റെ വീഡിയോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാമർശത്തെ ശക്തമായി അപലപിക്കുകയാണെന്നും നടി എക്സിൽ കുറിച്ചു. വളരെ മോശം സ്വഭാവമുള്ള ഒരാളുടെ പ്രസ്താവനയാണിത്. മൻസൂറിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തെപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തത് ആശ്വാസകരമാണെന്നും ഇനിയൊരിക്കലും അദ്ദേഹത്തെപ്പോലൊരാളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നും നടി വ്യക്തമാക്കി.


നടൻ്റെ വിവാദ പരാമർശത്തിനെതിരെ ലിയോ സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജും രംഗത്തെത്തിയിരുന്നു


LATEST VIDEOS

Top News