നെറ്റിസൺമാരെ കൂടാതെ, നടൻ അമിതാഭ് ബച്ചനും ഈ സംഭവത്തെക്കുറിച്ച് നിയമനടപടിക്ക് ആഹ്വാനം ചെയ്തു
അടുത്തിടെയായി ഒരുപാട് സൈബർ ആക്രമങ്ങൾക്ക് ഇരയാകുന്ന നടിയാണ് രശ്മിക മന്ദന്ന. ഇപ്പോഴിതാ താരത്തിൻ്റെ ഒരു ഫേക്ക് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രശ്മിക മന്ദാണിയാണ് ഈ വീഡിയോയിൽ കാണപ്പെടുന്നത് എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്.
വീഡിയോയിൽ നടി എന്ന് കരുതപ്പെടുന്ന ഒരു സ്ത്രീ റേസി വസ്ത്രം ധരിച്ച് ലിഫ്റ്റിൽ പ്രവേശിക്കുന്നത് കാണാം. എന്നാൽ, ഇവരുടെ മുഖം രശ്മികയുടേതുമായി മോർഫ് ചെയ്തിരിക്കുകയാണ്. നെറ്റിസൻമാർ ഈ ക്ലിപ്പ് കണ്ടതോടെ ഇത് വ്യാജമാണെന്ന് പലരും ചൂണ്ടിക്കാട്ടുകയും അതിലെ യഥാർത്ഥ സ്ത്രീ സോഷ്യൽ മീഡിയയിൽ വൻ ഫോളോവേഴ്‌സുള്ള ബ്രിട്ടീഷ് ഇന്ത്യക്കാരിയായ സാറ പട്ടേലാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
നെറ്റിസൺമാരെ കൂടാതെ, നടൻ അമിതാഭ് ബച്ചനും ഈ സംഭവത്തെക്കുറിച്ച് നിയമനടപടിക്ക് ആഹ്വാനം ചെയ്തു. എക്‌സിൽ അദ്ദേഹം "അതെ ഇത് നിയമപരമായ ഒരു ശക്തമായ കേസാണ്" ഇന്ന അടിക്കുറിപ്പോടെ വീഡിയോ പങ്കുവെച്ച്.
2022 ലെ ഗുഡ്‌ബൈ എന്ന ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വികാസ് ബെഹൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നീന ഗുപ്ത, പവയിൽ ഗുലാത്തി, എല്ലി അവ്രാം, സുനിൽ ഗ്രോവർ, സാഹിൽ മേത്ത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബിഗ് ബിയുടെ മകളുടെ വേഷമാണ് നടി അവതരിപ്പിച്ചത്.
അതേസമയം, രൺബീർ കപൂറിനൊപ്പം അനിമൽ എന്ന ചിത്രത്തിലാണ് രശ്മിക അടുത്തതായി അഭിനയിക്കുന്നത്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, ചിത്രം ഡിസംബർ 1 ന് തീയറ്ററുകളിൽ എത്തും.
???? There is an urgent need for a legal and regulatory framework to deal with deepfake in India.
— Abhishek (@AbhishekSay) November 5, 2023
You might have seen this viral video of actress Rashmika Mandanna on Instagram. But wait, this is a deepfake video of Zara Patel.
This thread contains the actual video. (1/3) pic.twitter.com/SidP1Xa4sT