മമ്മൂട്ടി-വൈശാഖ് സിനിമ ടർബോ വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തിയപ്പോൾ കർണാടക റെക്കോർഡ് റണ്ണാണ് നേടിയത്.പൃഥ്വിരാജ് സിനിമ ആട് ജീവിതത്തിന് ൮൦ സീറ്റുകളായിരുന്നു കർണാടകയിൽ ഉണ്ടായിരുന്നത്.എന്നാൽ ടർബോ 97 സ്‌ക്രീനുകളിലാണ് പ്രദർശിപ്പിച്ചത്. ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. കന്നഡ താരം രാജ് ബി. ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ഇതും സ്ക്രീനുകളുടെ എണ്ണം കൂടുന്നതിന് കാരണമായിട്ടുണ്ട്. വെട്രിവേല്‍ ഷണ്‍മുഖം എന്ന കഥാപാത്രമായാണ് രാജ് ബി. ഷെട്ടി സിനിമയിലെത്തുന്നത്.