NEWS

ഇരുപത്തിയൊന്ന് വയസ്സുള്ള ഒരു മോളുടെ അമ്മയാണ് ഞാന്‍ പക്ഷേ അതിലും പ്രായമുള്ള മക്കളുടെ അമ്മയായി ഇതിനോടകം അഭിനയിച്ചു -Nandini Gopalakrishnan

News

ചെയ്ത കഥാപാത്രത്തിന്‍റെ പേരില്‍ അറിയപ്പടുക എന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. ഗണേഷ് സംവിധാനം ചെയ്ത പൂക്കാലത്തിലെ കൊച്ചുത്രേസ്യ എനിക്ക് സിനിമാ മേഖലയില്‍ തന്ന മേല്‍വിലാസമാണ്. ആദ്യ ഓഡിഷനില്‍ സെലക്ട് ചെയ്യാതെ പോയി. രണ്ടാമതും ഓഡിഷനും സ്ക്രീന്‍ ടെസ്റ്റുമെല്ലാം കഴിഞ്ഞിട്ടും കണ്‍ഫോം പറയതെ അവസാനനിമിഷം വരെ ടെന്‍ഷനടിച്ചാണ് കൊച്ചുത്രേസ്യ എന്‍റെ കൈകളില്‍ എത്തുന്നത്. 

പൂക്കാലം സിനിമയുടെ വളരെ കാതലായ ഭാഗങ്ങള്‍ പറഞ്ഞുപോകുന്നത് ഫ്ളാഷ് ബാക്കിലാണ്. അതിലെ നായികയുടെ കൗമാരപ്രായം അഭിനയിക്കാന്‍ സാധിക്കുക, ഒപ്പം കുട്ടേട്ടന്‍(വിജയരാഘവന്‍), ജഗദീഷ് ഏട്ടന്‍ തുടങ്ങിയ അത്രയും വലിയ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പമുള്ള ഓരോ ഫ്രെയിം എനിക്ക് പഠനങ്ങളായിരുന്നു. സാധാരണ ഫ്ളാഷ് ബാക്കില്‍ നായകനും നായികയും മാറാറുണ്ട്. പക്ഷേ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായിരുന്നു കുട്ടേട്ടന്‍ തന്നെ ഫ്ളാഷ്ബാക്കിലും അഭിനയിച്ചുവെന്നത്. അത്രയും വലിയ ടീമിനൊപ്പം  പിടിച്ചുനില്‍ക്കണമെന്ന് മനസ്സിലുറപ്പിച്ച കാര്യമാണ്. 

ഓരോ സമയത്തും അവര്‍ എന്‍റെ കഥാപാത്രത്തെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ വേണ്ടി ഒരുപാട് സഹായിച്ചു. ചെറിയ പ്രായത്തില്‍ വിവാഹിതയും കുഞ്ഞുങ്ങളുമായി, മദ്യപാനവും ഉത്തരവാദിത്തവുമില്ലാത്ത ഭര്‍ത്താവ്, ചെറിയ പ്രായത്തിലെ ആ ഒരു ഫാമിലിയെ മുഴുവന്‍ ഷോള്‍ഡറില്‍ എടുക്കേണ്ടി വരുന്ന കൊച്ചുത്രേസ്യ. അതിനിടയില്‍ മകളെ സഹായിക്കുന്ന ഒരു അധ്യാപകനോട് ഇഷ്ടം തോന്നുന്നതും എന്നിട്ടും കുടുംബത്തിനുവേണ്ടി അതെല്ലാം വേണ്ടെന്ന് വച്ച് തന്‍റെ ഇമോഷനുകളെയെല്ലാം കടിഞ്ഞാണ്‍ ഇട്ടുകൊണ്ട് ഫാമിലിക്ക് വേണ്ടി ജീവിക്കുന്ന കൊച്ചുത്രേസ്യ. ഇത് കാണുന്ന പലര്‍ക്കും റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുവെന്നുതന്നെയാണ് ആ കഥാപാത്രത്തിനോട് എല്ലാവര്‍ക്കും സ്നേഹം തോന്നാനും കാരണം.

അമ്മവേഷങ്ങള്‍

ഇരുപത്തൊന്ന് വയസ്സുള്ള ഒരു മോളുടെ അമ്മയാണ് ഞാന്‍. പക്ഷേ അതിലും പ്രായമുള്ള മക്കളുടെ അമ്മയായി ഇതിനോടകം അഭിനയിച്ചു. ഇന്ന് മലയാള സിനിമയില്‍ അമ്മമാരുടെ വേഷം ചെയ്യാന്‍ തന്നെ ഒരുപാട് ആര്‍ട്ടിസ്റ്റുമാരുണ്ട്. പല ഷെയ്ഡുള്ള അമ്മവേഷങ്ങള്‍ ഉണ്ട്. സ്വന്തമായ് ഐഡന്‍റിറ്റിയുള്ള അഭിപ്രായങ്ങളുള്ള അമ്മമാര്‍. ഞാന്‍ ചെയ്ത അമ്മവേഷങ്ങളില്‍ കരിക്കിലെ ആവറേജ് അമ്പിളിയിലെ അമ്മവേഷം. ലിറ്റില്‍ മിസ്സ് റാവുത്തറിലെ അമ്മ വേഷമെല്ലാം ഇഷ്ടപ്പെട്ടവയിലുള്ളതാണ്. ലിറ്റില്‍ മിസ്സ് റാവുത്തറില്‍ നായകനടന്‍റെ അമ്മ വേഷം ചെയ്തത് ഒരുപാട് പേര്‍ മികച്ച അഭിപ്രായം പറഞ്ഞിരുന്നു. അതില്‍ അമ്മ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുക്കളയിലേക്ക് മകന്‍ വരുന്നതും അവനുമായുള്ള സംഭാഷണവുമെല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ.്  അത് എല്ലാ വീടുകളിലും റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നതുകൊണ്ടായിരിക്കും അത് അത്രയധികം ശ്രദ്ധേയമായത്.


LATEST VIDEOS

Interviews