NEWS

കോളിവുഡിൽ ഇന്നലെ നടന്ന രണ്ടു വിസ്മയ സംഭവങ്ങൾ

News

തമിഴ് സിനിമയിൽ നടന്ന ചില വിവാദങ്ങളും, സംഘർഷങ്ങളും ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. അങ്ങിനെ മറക്കാൻ കഴിയാതെയിരുന്ന രണ്ടു സംഭവങ്ങൾ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. കമൽഹാസൻ നായകനായ 'ആളവന്താൻ' എന്ന ചിത്രം നിർമ്മിച്ചത് 'കലൈപ്പുലി' എസ്.ദാണുവാണ്‌. ഈ ചിത്രം വലിയ തോതിൽ പരാജയപ്പെട്ടതിനെ തുടർന്ന് നിർമ്മാതാവായ ദാണുവിനും, കമൽഹാസനും ഇടയിൽ വലിയത്തരത്തിലുള്ള സംഘർഷം ഉണ്ടായി ഏറ്റുമുട്ടുകയുണ്ടായി. അതിന് ശേഷം ഇന്നലെ വരെ രണ്ടുപേരും നേരിൽ കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. രണ്ടാമത്തേത് സംവിധായകനായ വിക്രമനും, വിജയും തമ്മിലുള്ള സംഘർഷമാണ്. വിക്രമൻ സംവിധാനം ചെയ്ത 'ഉന്നൈ നിനൈത്തു' എന്ന ചിത്രത്തിൽ വിജയ്, നായകനായി അഭിനയിക്കുമ്പോൾ, വിജയനോട് ഒരു മരത്തിൽ കയറി അഭിനയിക്കാൻ പറഞ്ഞപ്പോൾ, വിജയ് അതിന് സമ്മതിക്കാതെ വിക്രമനുമായി വഴക്കിട്ടു ആ സിനിമയിൽ നിന്നും പിന്മാറി. അതിന് ശേഷം വിജയ്‌ക്ക് പകരം സൂര്യയാണ് ആ ചിത്രത്തിൽ നായകനായി അഭിനയിച്ചത്. 'പൂവേ ഉനക്കാക്ക' എന്ന ചിത്രം മുഖേന വിജയ്ക്ക് വലിയ ഒരു വഴിത്തിരിവ് ഉണ്ടാക്കിയ സംവിധയകനായ വിക്രമനും, വിജയ്ക്കും ഇടയിൽ ഉണ്ടായ ഈ പിണക്കത്തിനെ തുടർന്ന് രണ്ടു പേരും ഇന്നലെ വരെ നേരിൽ കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ ചെന്നൈയിൽ തമിഴ് സിനിമയിലെ പ്രശസ്തനായ ടി.രാമാനുജം എന്ന മഹാവ്യക്തിയുടെ ശതാബ്ദി ചടങ്ങു നടന്നത്. ഈ പരിപാടിക്ക് നേതൃത്വം നൽകിയത് 'കലൈപ്പുലി' എസ്.ദാണുവായിരുന്നു. ഈ ചടങ്ങിൽ പങ്കെടുക്കുവാൻ കമൽഹാസനും വന്നിരുന്നു. അപ്പോൾ കമൽഹാസൻ പരിപാടിക്ക് നേതൃത്വം നൽകിയ നിർമ്മാതാവ് ദാണുവിനെ പ്രശംസിച്ചു സംസാരിക്കുകയും, കൈ കൊടുക്കുകയും ചെയ്തു. അങ്ങിനെ രണ്ടു പേരും ശത്രുത മറന്ന് ഈ പരിപാടിയിൽ പങ്കെടുത്ത കാര്യമാണ് കോളിവുഡിലെ ഇപ്പോഴത്തെ സംസാര വിഷയം. അടുത്തത് സംവിധായകൻ വിക്രമന്റെ മകനായ വിജയ് കനിഷ്‌ക ഒരു സിനിമയിൽ നായകനായി അഭിനയിക്കുന്നുണ്ട്. ഇത് സംബന്ധപെട്ട ഒരു ചടങ്ങ് ഇന്നലെ ചെന്നൈയിൽ നടന്നു. അപ്പോൾ സംവിധായകൻ വിക്രമനും, മറ്റൊരു സംവിധായകനായ കെ.എസ്.രവികുമാരും, വിജയ് കനിഷ്‌കയും ചേർന്ന് വിജയ്‌യെ നേരിൽ കണ്ടു. അപ്പോൾ വിജയ് വിക്രമനെയും, അവരുടെ മകൻ വിജയ് കനിഷ്കയെയും കെട്ടിപിടിച്ച് അഭിനന്ദിക്കുകയും ചെയ്തു. അങ്ങിനെ കുറെ കാലമായി രണ്ടു പേർക്കും ഇടയിൽ ഉണ്ടായിരുന്ന സംഘർഷം നീങ്ങി! ചെന്നൈയിൽ ഒരേ ദിവസം നടന്ന ഈ രണ്ടു വിസ്മയ സംവങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.


LATEST VIDEOS

Top News