NEWS

'സൂര്യ-45'-ൽ സൂര്യക്കൊപ്പം രണ്ടു നായികമാർ...

News

ബ്രമ്മാണ്ടമായി ഒരുക്കിയിട്ടുള്ള സൂര്യയുടെ 'കങ്കുവ' അടുത്ത മാസം 14-ന് റിലീസാകാനിരിക്കുകയാണ്. ഈ ചിത്രത്തിനെ തുടർന്ന് കാർത്തിക് സുബുരാജ് സംവിധാനം ചെയ്തിരിക്കുന്ന സൂര്യയുടെ 44-മത്തെ ചിത്രമാണ് പുറത്തുവരാനിരിക്കുന്നത്. ഇനിയും പേരിടാത്ത ഈ ചിത്രത്തിൽ സൂര്യ സംബന്ധപെട്ട ഭാഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സൂര്യയുടെ 45-മത്തെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈയിടെ പുറത്തുവന്നത്. ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ആർ.ജെ ബാലാജിയാണെന്നും, ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആർ.റഹ്‌മാനാണ് എന്നുള്ള വിവരങ്ങൾ മുൻപ് നൽകിയിരുന്നു. നവംബറിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ ചിത്രത്തിലേക്ക് കാഷ്‌മീര പർദേശി എന്ന താരത്തിനെ ഇതിനോടകം കരാർ ചെയ്തിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു നായികയായി അഭിനയിക്കാൻ രുക്മിണി വസന്തുമായി ചർച്ചകൾ നടന്നുവരികയാണെന്നുള്ള വാർത്തയും പുറത്തുവന്നിരിക്കുന്നത്. ഇവരിൽ കാഷ്‌മീര പർദേശി ഇതിന് മുൻപ് 'സിവപ്പ് മഞ്ഞൾ പച്ചൈ', 'പരം പൊരുൾ', 'പി.ട്ടി.സാർ' തുടങ്ങിയ തമിഴ് സിനിമകളിൽ അഭിനയിച്ച താരമാണ്. രുക്മണി വസന്ത് നിലവിൽ ശിവകാർത്തികേയനൊപ്പം എ.ആർ. മുരുകദാസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന താരമാണ്. സൂര്യക്കൊപ്പം ഈ രണ്ടു നായികമാർ ഒന്നിക്കുന്ന കാര്യം കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News