അജിത്തിന്റെ ആരാധകര്‍ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മഗിഴ് തിരുമേനിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ ഈ ചിത്രം തുടങ്ങിയത് മുതലേ ഓരോരോ പ്രശ്നങ്ങൾ കാരണമായി ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങി കൊണ്ടിരിക്കുകയാണ്. അതിനാൽ അജിത്ത് തന്റെ അടുത്ത ചിത്രമായ 'ഗുഡ് ബാഡ് അഗ്ലി'യുടെ ചിത്രീകരണത്തിൽ അടുത്ത് തന്നെ ജോയിൻ ചെയ്യാനിരിക്കുകയാണ് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആധിക് രവിചന്ദ്രനാണ് 'ഗുഡ് ബാഡ് അഗ്ലി' സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ രണ്ടു നായകികൾ ഉണ്ടത്രേ! അതിൽ ഒരു നായകിയായി ശ്രീലീലയാണത്രെ അഭിനയിക്കുന്നത്. തെലുങ്കു സിനിമയിലും കന്നഡ സിനിമയിലും പ്രശസ്തയായ ശ്രീലീല അഭിനയിച്ചു ഈയിടെ പുറത്തുവന്ന തെലുങ്ക് ചിത്രമാണ് മഹേഷ് ബാബു നായകനായ 'ഗുണ്ടൂർ കാരം'. തെലുങ്കിലെ ഇപ്പോഴത്രേ സെൻസേഷണൽ ഹീറോയിനായ ശ്രീലീലക്കൊപ്പം ഈ ചിത്രത്തിൽ പഴയകാല നായികയായ സിമ്രാനും അഭിനയിക്കുന്നുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്. 'അവൾ വരുവാളാ', 'വാലി' തുടങ്ങിയ തമിഴ് സിനിമകളിൽ അജിത്തിനൊപ്പം അഭിനയിച്ച സിമ്രൻ വീണ്ടും ഈ ചിത്രത്തിൽ അജിത്തിനൊപ്പം അഭിനയിക്കും എന്നുതന്നെയാണ് പറയപ്പെടുന്നത്.