NEWS

വിജയ്‌യെ എതിർക്കാൻ അജിത്തിനെ പിന്തുണക്കുന്ന ഉദയനിധി സ്റ്റാലിൻ

News

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും, അതിനോടനുബന്ധിച്ചു ഈയിടെ നടന്ന സമ്മേളനവും തമിഴ്നാട്ടിലുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ മാത്രമല്ല സിനിമ മേഖലയിലുള്ള പലരുടെയും ഉറക്കം കെടുത്തിരിക്കുകയാണ് എന്ന് പറയാം! കാരണം വമ്പൻ വിജയമായിരുന്നു ആ സമ്മേളനം. ഈ സമ്മേളനത്തിൽ തമിഴ്നാട്ടിൽ ഇപ്പോൾ ഭരണം നടത്തി വരുന്ന രാഷ്ട്രീയ പാർട്ടിയെ വിമർശിച്ചു വിജയ് ചില പ്രസ്താവനകൾ പുറത്തുവിട്ടിരുന്നു. ഇത് ഭരണകഷിയിലുള്ള ചില നേതാക്കളെ അതിലും പ്രധാനമായി ഇപ്പോൾ ഉപ മുഖ്യമന്ത്രി പദവി വഹിച്ചുവരുന്ന ഉദയനിധി സ്റ്റാലിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടൻ അജിത്തിനെ പിന്തുണച്ച് ഉദയനിധി സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടിരുന്നത്. ഇത് വിജയിനെ എതിർക്കുവാനും, അജിത്തിന്റെ ആദരവ് നേടാനും ഉദയനിധി സ്റ്റാലിൻ നടത്തിയ ഒരു നാടകമാണെന്ന് പറഞ്ഞാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വാർത്തകൾ പ്രചരിക്കുന്നത്. അജിത് കുമാർ ദുബായിൽ നടക്കുന്ന കാർ റേസിൽ പങ്കെടുക്കാനിരിക്കുകയാണ്. ഇപ്പോൾ അജിത് അതിനുള്ള പരിശീലനത്തിലാണ്. ഇതിനെ അനുകൂലിച്ചാണ് തമിഴ്നാട് ഉപമുഖ്യമന്ത്രിയും, കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ തന്റെ എക്‌സ് പേജിൽ, 'ലോകപ്രശസ്ത ദുബായ് കാർ റേസിൽ പങ്കെടുക്കുന്ന നടനും, എന്റെ സുഹൃത്തുമായ അജിത് കുമാറിന് അഭിനന്ദനങ്ങൾ. അജിത്കുമാർ റേസിംഗ് ബന്ധപ്പെട്ട ഉപകരണങ്ങളിൽ തമിഴ്നാട് സ്പോർട്സ് ഡെവലപ്മെൻ്റ് അതോറിറ്റി ലോഗോ പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. തമിഴ്‌നാട് കായിക വികസന വകുപ്പിനെ അഭിമാനകരമാക്കുകയും, ലോക വേദിയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്ത അജിത്തിന് തമിഴ്‌നാട് കായിക വകുപ്പിൻ്റെ പേരിൽ ഞങ്ങളുടെ നന്ദി അറിയിക്കുന്നു. കൂടാതെ, മുഖ്യമന്ത്രി സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മോഡൽ സർക്കാരിനെ അഭിനന്ദിച്ചതിനും അജിത്തിന് നന്ദി രേഖപെടുത്തുന്നു. കായികരംഗത്ത് തമിഴ്നാട് ലോക വേദിയിൽ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. മത്സരത്തിൽ വിജയിച്ച് തമിഴകത്തിൻ്റെ അഭിമാനമുയർത്തിയതിന് അഭിനന്ദനങ്ങൾ'' എന്നാണ് ഉദയനിധി സ്റ്റാലിൻ പോസ്റ്റിട്ടിരുന്നത്. ഉദയനിധിയുടെ ഈ പോസ്റ്റിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന് ശേഷം പ്രത്യേകിച്ച് വിജയ്-യെ എതിർക്കാനായാണ് ഉദയനിധി ഇങ്ങിനെയൊരു പോസ്റ്റിട്ടിരിക്കുന്നത്. അജിത് ആരാധകരുടെ പിന്തുണ ഉദയനിധിക്ക് ആവശ്യമാണെങ്കിൽ അത് നേരിട്ട് ചോദിച്ചാൽ പോരെ? എന്ന് പറഞ്ഞാണ് പലരും തങ്ങളുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയിരിക്കുന്നത്. കോളിവുഡിലും ഇക്കാര്യ ഇപ്പോൾ സംസാര വിഷയമായിരിക്കുകയാണ്.


LATEST VIDEOS

Top News