മലയാള നടനായ ഉണ്ണിമുകുന്ദൻ തമിഴിൽ ധനുഷ് നായകനായ 'സീടൻ', സൂരി നായകനായ 'ഗരുഡൻ' എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 'മാർക്കോ' എന്ന മലയാള സിനിമ തമിഴ്നാട്ടിലും വമ്പൻ വിജയമായതിനെ തുടർന്ന് ഉണ്ണിമുകുന്ദന് തമിഴിലും അഭിനയിക്കാൻ നിറയെ അവസരങ്ങൾ വന്നുകൊണ്ടിരിക്കുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. അതനുസരിച്ച് ശിവകാർത്തികേയൻ നായകനായി അഭിനയിക്കുന്ന 'പരാശക്തി' എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഉണ്ണിമുകുന്ദനുമായി ചർച്ചകൾ നടത്തി എന്നും, അതിൽ അഭിനയിക്കാൻ ഉണ്ണിമുകുന്ദൻ സമ്മതിച്ചു എന്നുമുള്ള വാർത്ത കുറച്ചു ദിവസങ്ങൾക്ക് മുൻപ് നൽകിയിരുന്നു. എന്നാൽ കോളിവുഡിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന മറ്റൊരു വാർത്ത ഉണ്ണിമുകുന്ദൻ, 'ചിയാൻ' വിക്രം കൂട്ടുകെട്ടിൽ ഒരു ചിത്രം ഒരുങ്ങാൻ പോകുന്നു എന്നുള്ളതാണ്. അത് സംബന്ധമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും, അടുത്തു തന്നെ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. ഉണ്ണിമുകുന്ദൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത് എന്നുള്ള റിപ്പോർട്ടും ഉണ്ട്. എന്നാൽ ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആരാണ് എന്നുള്ള വിവരമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ചിത്രം കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കാം.