മുംബൈ: ഫേസ്ബുക്കില്‍ തന്റെ പ്രൊഫൈലായി ഉപയോഗിച്ചതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ടെലിവിഷന്‍ താരം ഉര്‍ഫി ജാവേദ്. വേറിട്ട വസ്ത്രരീതികൊണ്ട് ശ്രദ്ധേയയായ ഉര്‍ഫി, തന്റെ ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങള്‍ തുറന്നുപറയുകയായിരുന്നു ഹ്യൂമന്‍സ് ഓഫ് ബോംബേയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ.
തന്റെ കുട്ടിക്കാലം ഏറെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും താരം പറയുന്നു. പതിനഞ്ചാം വയസിലായിരുന്നു ഇത്തരം സംഭവങ്ങളുടെ തുടക്കം. ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ആക്കിയ തന്റെ ചിത്രം താന്‍ പോലും അറിയാതെ ആരോ പോണ്‍ സൈറ്റിലിടുകയായിരുന്നു. പതിയെ എല്ലാവരും ഇതറിഞ്ഞു, കുറ്റപ്പെടുത്താനും. പോണ്‍ താരമെന്ന് വിളിക്കാനും ആരംഭിച്ചു. അച്ഛന്‍ പോലും ആ രീതിയില്‍ കാണാനാരംഭിച്ചെന്നും ഉര്‍ഫി ഓര്‍ത്തെടുത്തു.
തന്റെ ഭാഗം വിശദീകരിക്കാന്‍പോലും വീട്ടുകാര്‍ കൂട്ടാക്കിയില്ല. ആരും തന്നെ വിശ്വസിക്കാനും തയ്യാറായില്ല. ഒരുപാട് മര്‍ദ്ദിച്ചു. എന്താണ് തല്ലാന്‍ കാരണമെന്ന് അവര്‍ പറഞ്ഞില്ല. പ്രശ്‌ന ബാധിതയായ തന്റെയൊപ്പം നില്‍ക്കാന്‍ അവര്‍ തയ്യാറായില്ല. രണ്ട് വര്‍ഷം വീട്ടില്‍ പിടിച്ചുനിന്നു. പതിനേഴാം വയസില്‍ വീടുവിട്ടെന്നും ഉര്‍ഫി വെളിപ്പെടുത്തി.
അതിനിടെ മുല്ലപ്പൂമാലമാത്രം ധരിച്ചുകൊണ്ട് ഉര്‍ഫി കഴിഞ്ഞദിവസവും ഇന്റര്‍നെറ്റില്‍ ഇടംപിടിച്ചു. മേല്‍വസ്ത്രം ധരിക്കാതെയും മുല്ലപ്പൂ മാല പാവാട പോലെ ചാര്‍ത്തിയുമാണ് പുതിയ ചിത്രത്തിന് താരം പോസ് ചെയ്തിരിക്കുന്നത്. പതിവുപോലെ ഉര്‍ഫിയുടെ പുതിയ ഫോട്ടോഷൂട്ടും സമ്മിശ്ര പ്രതികരണങ്ങള്‍ ഇന്റര്‍നെറ്റില്‍ ഏറ്റുവാങ്ങി.