NEWS

ഉർവ്വശിയുടെ ഭർത്താവ് സംവിധായകനാകുന്നു, ചിത്രത്തിൽ നായികയായി ഉർവശി

News

നവംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക

മലയാളത്തിന്റെ ഏറ്റവും പ്രിയങ്കരിയായ നടിയാണ് ഉർവ്വശി. ഉറുവശിയുടെ ഭർത്താവായ ശിവപ്രസാദ് ആദ്യമായി സംവിധായകനം ചെയ്യുന്ന ചിത്രത്തിൽ നായിക ഉറുവശിയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. നവംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പ്രഖ്യാപിക്കുന്നതാണ്.


അതേ സമയം മലയാളത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അഭിനയം തുടരുകയാണ് നടി ഉർവശി. ചാൾസ് എന്റർപ്രൈസസ്, ജലധാര പമ്പ് സെറ്റ്, റാണി എന്നിവയാണ് അടുത്തിടെ പുറത്തിറക്കിയ നടിയുടെ ചിത്രങ്ങൾ.


തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ചു. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ നിർമ്മാതാവായിരുന്നു ഉർവശി. അഞ്ച് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. 


LATEST VIDEOS

Top News