ശിവ സംവിധാനം നിര്‍വഹിക്കുന്ന കങ്കുവ 38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ്.
‘വിടുതലൈ 2’ വിന് ശേഷമാകും താനും സൂര്യയും ഒന്നിക്കുന്ന വടിവാസല്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കുന്നതെന്ന് സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞു. വടിവാസലിന്റെ പ്രീ പ്രോഡക്ഷന്‍ ജോലികളുടെ ഭാഗമായുള്ള അനിമട്രോണിക്സ് ജോലികള്‍ ഇപ്പോള്‍ ലണ്ടനില്‍ നടക്കുകയാണ്. ചിത്രത്തില്‍ സൂര്യയുടെ കൂടെയുള്ള കാളയുടെ റോബോട്ടിക് പതിപ്പാണ് ഇപ്പോള്‍ ഉണ്ടാക്കുന്നത്. സൂര്യ കങ്കുവ എന്ന ചിത്രത്തിന്‍റെ ചിത്രീകരണ തിരക്കിലായതുകൊണ്ടാണ് വടിവാസലിന്റെ ജോലികള്‍ കൂടുതല്‍ വൈകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവ സംവിധാനം നിര്‍വഹിക്കുന്ന കങ്കുവ 38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ്.
അവസാനഘട്ട പണിപ്പുരയിലാണ്. ചിത്രത്തിന്റെ ആദ്യ അധ്യായം 2024 വേനലവധിക്ക് സ്‌ക്രീനുകളിൽ എത്തും.‘കങ്കുവ’ 38 ഭാഷകളിൽ മാത്രമല്ല, ഇമേഴ്‌സീവ് IMAX ഫോർമാറ്റിലും, 2D, 3D പതിപ്പിലും പ്രദർശനം നടത്തും. ഈ ബിഗ് ബജറ്റ് സിനിമയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾക്കായി ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. അതേസമയം അജിത് കുമാറിന്‍റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് വെട്രിമാരനാണ്.