NEWS

ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന വരലക്ഷ്മി...

News

 

 2012-ൽ റിലീസായ  'പോടാ പോടി' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് വരലക്ഷ്മി. നടൻ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി തമിഴിന് പുറമെ തെലുങ്ക്,   കന്നഡ, മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിജയ്-യുടെ 'ജനനായകൻ',  വിജയ്സേതുപതിയുടെ മകൻ സൂര്യ നായകനായി അഭിനയിക്കുന്ന 'ഫീനിക്സ്' എന്നീ ചിത്രങ്ങളിലാണ് വരലക്ഷ്മി  ഇപ്പോൾ അഭിനയിക്കുന്നത്. ഈ സാഹചര്യത്തിലാണ് വരലക്ഷ്മിക്ക് 'റിസാന-എ കേജ്ഡ് ബേർഡ്' എന്ന ഹോളിവുഡ് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.

 പ്രശസ്ത ബ്രിട്ടീഷ് നടനായ  ജെറമി ഐറൺസിനൊപ്പമാണ് വരലക്ഷ്മി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചന്ദ്രൻ റുട്‌നം എന്ന സംവിധായകനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് 'റിസാന-എ കേജ്ഡ് ബേർഡ്' എന്ന ചിത്രം. ഹോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് കുറിച്ച് വരലക്ഷ്മി പറയുമ്പോൾ  "അക്കാദമി അവാർഡ് ജേതാവായ ജെറമി ഐറൺസിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. 

എന്റെ പ്രിയപ്പെട്ട ചിത്രം 'സ്കാർ ഫ്രം ദി ലയൺ കിംഗ്' ആണ്. ഈ ചിത്രത്തിലെ  ജെറമി ഐറൺസ് രാജാവിന് ഞാൻ  ശബ്ദം നൽകിയിരുന്നു. അതിന് ശേഷം ഇപ്പോൾ ചന്ദ്രൻ റുട്നം സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു! അന്താരാഷ്ട്ര ചലച്ചിത്രമേഖലയിലെ ഇതിഹാസങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് വലിയ സന്തോഷമാണ്".


LATEST VIDEOS

Latest