ഹായ്... വർഷ.. നമസ്‌ക്കാരം...!
നമസ്‌ക്കാരം....! നമസ്‌ക്കാരം...!!
19 -ാം നൂറ്റാണ്ടിൽ കണ്ടതാണ്. പിന്നെ കണ്ടതേയില്ല?
അതേയതെ.. വലിയൊരു ഗ്യാപ്പ് വന്നു അല്ലേ. ഞാനിപ്പോൾ ഒരു തമിഴ് മൂവി ചെയ്തുകൊണ്ടിരിക്കുന്നു.
തമിഴ് സിനിമയുടെ വിശേഷങ്ങൾ?
ഞാനിപ്പോൾ ചെന്നൈയിലാണുള്ളത്. തമിഴ് സിനിമയുടെ ലൊക്കേഷനിൽ തന്നെ. സിനിമയുടെ പേര് ഫീനിക്‌സ് വീഴാ. ഹീറോ വിജയ് സേതുപതിയുടെ മകൻ സൂര്യയാണ്. ഞാനാണ് ഈ സിനിമയിലെ നായിക.
ഇതൊരു വില്ലേജ് ബാക്ക് ഡ്രോപ് സ്റ്റോറിയാണ്. എന്നെ ഈ ചിത്രത്തിൽ ഒരു വില്ലേജ് ഗേളായി കാണാം. ഈ സിനിമയുടെ ഡയറക്ടർ അനൽ അരശ്. കേട്ടിട്ടുണ്ടാകും. ഇദ്ദേഹം ഫൈറ്റ് കൊറിയോഗ്രാഫറാണ്.
പുതിയ മലയാളം സിനിമ?
ഒരു തമിഴ് മലയാളം സിനിമയുണ്ട്. പേര് സന്നിധാനം പി.ഒ, ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നു. ധ്യാൻ ശ്രീനിവാസനാണ് ആ ചിത്രത്തിലെ നായകൻ.
തെലുങ്കിലും തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുള്ള വർഷയ്ക്ക് ഓരോ ഭാഷയിലെയും സിനിമയുടെ വ്യത്യാസം അറിയാമല്ലോ. എങ്ങനെയാണ് അത് ഫീൽ ചെയ്യുന്നത്?
ഡിഫറൻസ് പ്രത്യേകിച്ചൊന്നും പറയാനില്ല. ലാംഗ്വേജ് മാത്രമേ ഒരു വ്യത്യാസമായി എനിക്ക് തോന്നിയിട്ടുള്ളൂ. എല്ലാം ഒരുപോലെ തന്നെ.
കഥാപാത്രം സെലക്ട് ചെയ്യുന്നരീതി എങ്ങനെയാണ്?
എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കും. പിന്നെ totality of the film story അതൊക്കെ നോക്കീട്ടേ തീരുമാനിക്കാറുള്ളൂ.
മോഡേൺ കഥാപാത്രമാണോ, നാടൻവേഷമാണോ അഭിനയിക്കാനിഷ്ടം?
കഥാപാത്രം എന്തായാലും അഭിനയിച്ച് ഫലിപ്പിക്കാൻ എന്തെങ്കിലും ഉണ്ടാകണം. അതേ നോക്കാറുള്ളൂ.
അൽപ്പം സെക്‌സിയായി റോൾ വന്നാൽ അഭിനയിക്കുമോ?
വെറുതെ ഗ്ലാമർ കാണിക്കാൻ വേണ്ടി മാത്രം സെക്‌സിയായി അഭിനയിക്കുന്നതിനോട് യോജിപ്പുമില്ല. ഒരു സ്‌ക്രിപ്റ്റ് ഡിമാന്റ് ചെയ്യുകയാണെങ്കിൽ ഗ്ലാമർ വേഷം അഭിനയിക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല.
സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാൻ ആഗ്രഹമുണ്ടോ?
ഞാനിപ്പോൾ സിനിമയിലേക്ക് വന്നതല്ലേയുള്ളൂ...? എന്റെ അഭിനയത്തിൽ ആദ്യമൊരു സ്റ്റാൻഡേർഡ് കിട്ടട്ടെ. ആക്ടിംഗ് കരിയറിൽ ഒരു പൊസിഷൻ ആയതിനുശേഷം അതിനെക്കുറിച്ചൊക്കെ ആലോചിക്കാം. എന്തായാലും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുണ്ട്.
വർഷയുടെ ഹോബി എന്തൊക്കെയാണ്?
വായനയുണ്ട്, ഡാൻസ് ചെയ്യും. പിന്നെ, ഞാനിപ്പോൾ ബി.എസ്.സി സൈക്കോളജി ഫസ്റ്റ് ഇയർ സ്റ്റുഡന്റാണ്. അതുകൊണ്ട് പഠനവുമായി ബന്ധപ്പെട്ട വായനയാണിപ്പോൾ കൂടുതൽ.