ബോക്സ്ഓഫിസ് യുദ്ധ ഭൂമിയിൽ അജിത്ത് വിജയ് ചിത്രങ്ങൾ കടത്തി വെട്ടി ബാലയ്യയുടെ ചിത്രം വീര സിഹം റെഡ്ഡി. ജനുവരി 12ന് സംക്രാന്തി റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം വാരിയത് 54 കോടി രൂപയാണ് (ആഗോള കലക്‌ഷൻ). സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് തന്നെയാണ് കലക്‌ഷൻ വിവരം ഔദ്യോഗികമായി സമൂഹ മാധ്യമങ്ങളിൽ പുറത്തുവിട്ടത്. കൂടാതെ ഈ വർഷം ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന സിനിമയെന്ന റെക്കോർഡും വീര സിംഹ റെഡ്ഡി സ്വന്തമാക്കി.
ചിത്രത്തിന്റെ ഓൾ ഇന്ത്യ കലക്‌ഷൻ 42 കോടിയാണ്. ആന്ധ്രപ്രദേശ്–തെലങ്കാന എന്നിവിടങ്ങളിൽ നിന്നും 38.7 കോടിയും കർണാടകയിൽ നിന്നും 3.25 കോടിയും വാരി. ഓവർസീസ് കലക്‌ഷൻ 8 കോടിയും നേടി.അതേസമയം വാരിസിനും തുനിവിനും ആദ്യദിനം 9 കോടി നേടാനായില്ല. വാരിസ് 49 കോടിയും തുനിവ് 42 കോടിയും ആഗോള കലക്‌ഷൻ നേടിയെന്നാണ് റിപ്പോർട്ട്..