NEWS

വെള്ളരിപട്ടണം (Vellaripattanam)

News

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ്‌ 'വെള്ളരിപട്ടണം'. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ്.മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയറാണ് സിനിമ. മഞ്ജുവാര്യര്‍ കെ.പി. സുനന്ദയായി ചിത്രത്തിൽ എത്തുന്നു. സഹോദരനായ കെ.പി. സുരേഷ് ആയിട്ടാണ് സൗബിന്‍ ഷാഹിര്‍ ചിത്രത്തിൽ അഭിനയിക്കുന്നത്.

സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. അലക്സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -കെ.ആര്‍.മണി, എഡിറ്റിങ് -അപ്പു എന്‍. ഭട്ടതിരി, മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം നിർവഹിക്കുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രോജക്ട് ഡിസൈനര്‍ -ബെന്നി കട്ടപ്പന. അസോസിയേറ്റ് ഡയറക്ടര്‍സ് -ശ്രീജിത് ബി.നായർ, കെ.ജി. രാജേഷ് കുമാർ. പി.ആര്‍.ഒ. -എ.എസ്. ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് -വൈശാഖ് സി. വടക്കേവീട്.


LATEST VIDEOS

Reviews