NEWS

വെട്രിമാരന്റെ അടുത്തടുത്ത ചിത്രങ്ങൾ സൂര്യ, ധനുഷ്, വിജയ് എന്നിവർക്കൊപ്പം

News

വെട്രിമാരൻ സംവിധാനം ചെയ്തു ഈയിടെ പുറത്തുവന്നു സൂപ്പർഹിറ്റായ ചിത്രമാണ് 'വിടുതലൈ'.    ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ വെട്രിമാരൻ. തമിഴ്‌നാട്ടിലെ പ്രശസ്ത വിളയാട്ടായ  'ജെല്ലിക്കട്ട്'-നെ ആസ്പദമാക്കി 'വാടിവാസൽ' എന്ന ചിത്രത്തിൽ വെട്രിമാരനും,   സൂര്യയും ഒന്നിക്കുമെന്ന് 2020-ൽ പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം ഈ ചിത്രത്തിനായി ഒരു ടെസ്റ്റ് ഷൂട്ട് നടത്തുകയും ചെയ്തിരുന്നു. അതിൽ സൂര്യ കാളയുമായി ഗുസ്തി പിടിക്കുന്ന രംഗമാണ് ചിത്രീകരിച്ചത്. കഴിഞ്ഞ വർഷം സൂര്യയുടെ ജന്മദിനത്തിനോടനുബന്ധിച്ചു ചിത്രീകരിച്ച ഈ രംഗം വീഡിയോയായി റിലീസ് ചെയ്തിരുന്നു. അതിന് ശേഷം 'വാടിവാസൽ' ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക  അപ്‌ഡേറ്റുകളൊന്നും പുറത്ത് വന്നിരുന്നില്ല. ഇതിനെ തുടർന്ന് ഈ ചിത്രം നിറുത്തിവെച്ചതായും സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു.  

ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ വെട്രിമാരൻ തന്റെ അടുത്തടുത്ത ചിത്രങ്ങൾ കുറിച്ചുള്ള സൂപ്പർ അപ്ഡേറ്റ് നൽകിയിരിക്കുന്നത്. 'വിടുതലൈ' രണ്ടാം ഭാഗത്തിന്റെ ജോലികൾ പൂർത്തിയായതും സൂര്യ നായകനാകുന്ന 'വാടിവാസൽ' ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമത്രേ! ഈ ചിത്രത്തിനായുള്ള  ആനിമേട്രോണിക്‌സ് ജോലികൾ ഇപ്പോൾ ലണ്ടനിൽ നടന്നുവരികയാണത്രെ!  തമിഴ് സിനിമയിലെ ബിഗ് ബാനറായ 'വി ക്രിയേഷൻസ്' നിർമ്മിക്കുന്ന  ഈ ചിത്രത്തിനായി സൂര്യ ഇപ്പോൾ പരിശീലിപ്പിക്കുന്ന ജല്ലിക്കെട്ട് കാളയെപ്പോലെ ഒരു റോബോട്ട് കാളയെയും വികസിപ്പിക്കുന്നുണ്ടെന്നും അതിനുള്ള ജോലികളും  പുരോഗമിക്കുകയാണെന്നും വെട്രിമാരൻ പറഞ്ഞിട്ടുണ്ട്.  

'വാടിവാസൽ' പുറത്തിറങ്ങിയതും, ധനുഷ് നായകനാകുന്ന 'വട ചെന്നൈ'യുടെ രണ്ടാം ഭാഗം  സംവിധാനം ചെയ്യാനാണ് വെട്രിമാരൻ തീരുമാനിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥ ഏകദേശം പൂർത്തിയായിട്ടുണ്ടത്രേ! 'വട ചെന്നൈ'യുടെ രണ്ടാം ഭാഗത്തിനെ തുടർന്ന് വിജയ് നായകനാകുന്ന ചിത്രമാണ് വെട്രിമാരൻ സംവിധാനം ചെയ്യാനിരിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയുടെ ചുരുക്കം  വിജയുമായി ചർച്ച ചെയ്തുവത്രേ!  വെട്രിമാരനും, വിജയ്-യും ആദ്യമായി ഒന്നിക്കുന്ന  ഈ ചിത്രം തമിഴ് സിനിമ ഇതുവരെ കാണാത്ത ഒരു കഥയുടെ പശ്ചാത്തലത്തിലായിരിക്കുമത്രേ ഒരുങ്ങുന്നത്.


LATEST VIDEOS

Top News