തമിഴ് സിനിമയിലെ [പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ വെട്രിമാരനും, അതുപോലെ തെന്നിന്ത്യൻ സിനിമയിലെ താരറാണിയുമായ നയൻതാരയും അടുത്ത് തന്നെ ഒരു ചിത്രത്തിൽ ഒന്നിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ കോളിവുഡിലെ ഹോട് ടോപ്പിക്ക്. വെട്രിമാരൻ ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന ചിത്രം 'വിടുതലൈ'യുടെ രണ്ടാം ഭാഗമാണ്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞതും സൂര്യ നായകനാകുന്ന 'വാടിവാസൽ' എന്ന ചിത്രമാണ് വെട്രിമാരൻ സംവിധാനം ചെയ്യാനിരിക്കുന്നത്. ഇതിനപ്പുറം വിജയ്-യുടെ 69-മത്തെ, അതായത് വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന് ശേഷമുള്ള അവസാനത്തെ ചിത്രം വെട്രിമാരൻ സംവിധാനം ചെയ്യാനുള്ള സാധ്യതയും ഉണ്ടെന്നും പറയപ്പെടുന്നുണ്ട്. . ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് വെട്രിമാരനും, നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. 'പൊറിയാലൻ', 'കാക്കമുട്ടൈ', 'വിചാരനൈ', 'വട ചെന്നൈ' തുടങ്ങി നിറയെ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിരിക്കുന്ന വെട്രിമാരൻ അടുത്ത് ഈയിടെ പുറത്തുവന്നു വൻ ഹിറ്റായ 'ടാഡ' എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച കവിനെ നായകനാക്കി ഒരു ചിത്രം നിർമ്മിക്കാൻ പോകുകയാണ്. ഈ ചിത്രത്തിൽ വരുന്ന ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാനാണത്രെ നയൻതാരക്ക് അവസരം നൽകിയിരിക്കുന്നത്. എന്നാൽ ഈ ചിത്രം സംവിധാനം ചെയ്യുന്നത് വെട്രിമാരനല്ല. നവാഗത സംവിധായകനായ വിക്രൻ അശോകനാണത്രെ! വ്യത്യസ്തമായ കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുത്തു അഭിനയിക്കുന്ന നയൻതാരയുടെ സിനിമാ കാരിയറിൽ ഈ ചിത്രവും വ്യത്യസ്തമായിരിക്കും എന്നാണു പറയപ്പെടുന്നത്. കാരണം വെട്രിമാരൻ നിർമ്മിച്ച, സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും ശ്രദ്ധ നേടിയതായിരുന്നു.