NEWS

മാധ്യമ പ്രവർത്തകയെ സ്നേഹപൂർവം ചുംബിച്ച് സൽമാൻ ഖാൻ

News

 'ചുമ്മാ നാടകം കളിക്കരുത്' എന്നാണ് തമാശയായി ചുംബനം സ്വീകരിച്ച് മാധ്യമപ്രവർത്തക പറയുന്നത്. 

മാധ്യമപ്രവർത്തകയെ സ്നേഹപൂർവം ചുംബിക്കുന്ന നടൻ സൽമാൻ ഖാന്റെ വീഡിയോ വൈറലാകുന്നു.  54-ാമത് ഐഎഫ്എഫ്‌ഐയിൽ പങ്കെടുക്കാൻ ഗോവയിൽ എത്തിയപ്പോഴാണ് താരം തന്റെ സുഹൃത്തായ മുതിർന്ന മാധ്യമപ്രവർത്തകയെ ചുംബിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വളരെ വേ​ഗം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

അടുത്തിടെ 'ഫാരി' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച തന്റെ മരുമകൾ അലിസെ അഗ്‌നിഹോത്രിയ്ക്കൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സംഭവം. സുഖം തന്നെയല്ലെ എന്ന് ചോദിച്ചാണ് മാധ്യമ പ്രവർത്തകയെ താരം ചുംബിക്കുന്നത്. 'ചുമ്മാ നാടകം കളിക്കരുത്' എന്നാണ് തമാശയായി ചുംബനം സ്വീകരിച്ച് മാധ്യമപ്രവർത്തക പറയുന്നത്.  സൽമാൻ ഖാനും മുതിർന്ന മാധ്യമപ്രവർത്തകയും തമ്മിലുള്ള സൗഹൃദം ദീർഘകാലത്തെ ബന്ധത്തെ സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും തമാശ നിറഞ്ഞ വീഡിയോ. 


LATEST VIDEOS

Top News