ജൂൺ 10ന് കൊച്ചിയിൽ മ്യൂസിക് കോൺസർട്ട്...
തന്റെ സംഗീതം കൊണ്ട് പ്രേക്ഷകരെ മുഴുവൻ ഭ്രാന്തന്മാരാക്കിയ ഇതിഹാസ സംഗീതസംവിധായകൻ, സാക്ഷാൽ "മെലഡി കിംഗ്"വിദ്യാസാഗറിൻ്റെ സംഗീത സപര്യക്ക് 25 വർഷം തികയുമ്പോൾ ആദ്യമായി ഒരു മ്യൂസിക് കോൺസർട്ടിനു ഒരുങ്ങുകയാണ് കൊച്ചി. കോക്കേഴ്സ് മീഡിയയും നോയിസ് & ഗ്രൈൻസും ചേർന്നാണ് ജൂൺ 10ന് കൊച്ചി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ ഇതിന് വേദി ഒരുക്കുന്നത്. വിദ്യാസാഗർ വളരെ അപൂർവമായി മാത്രമാണ് ഇത്തരം ലൈവ് പരിപാടികൾക്ക് ഒരുങ്ങുന്നത് അതും ആദ്യമായാണ് കേരളത്തിൽ എന്നതൊക്കെയും ഈ പരിപാടിക്ക് കൂടുതൽ ശ്രദ്ധ നൽകുന്നു. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച പരിപാടിയുടെ കുടുതൽ വിവരങ്ങൾക്ക് https://bit.ly/vidyasagarcochin എന്ന വെബ് സൈറ്റിലൂടെ അറിയാം.