NEWS

'ശുഭയാത്ര'യുമായി വിഘ്‌നേഷ് ശിവനും, നയൻതാരയും!

News

തമിഴിൽ ചില ചിത്രങ്ങൾ നിർമ്മിക്കുകയും, ചില ചിത്രങ്ങൾ വിതരണത്തിനെടുക്കുകയും ചെയ്തിട്ടുള്ള വിഘ്‌നേഷ് ശിവന്റെയും, നയൻതാരയുടെയും സിനിമാ നിർമ്മാണ കമ്പനിയായ 'റൗഡി പിക്ചേഴ്സ് ഇപ്പോൾ ഒരു ഗുജറാത്തി ചിത്രവും നിർമ്മിച്ചിട്ടുണ്ട്. 'ശുഭയാത്ര' എന്നാണ് ചിത്രത്തിന്റെ പേര്. തമിഴിന് പുറമെ അന്യ ഭാഷയിൽ 'റൗഡി പിക്ചേഴ്സ്' ആദ്യമായി നിർമ്മിച്ചിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള മനീഷ് സൈനിയാണ്. ഏപ്രിൽ 28-ന് തിയേറ്ററുകളിലെത്താനിരിക്കുന്ന ഈ ചിത്രത്തിൽ മൽഹർ താക്കർ, മോണാൽ ഗജ്ജർ, ദർശൻ ജരിവല്ല, ഹിതു കനോഡിയ, അർച്ചൻ ത്രിവേദി, ജയ് ഭട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. തമിഴിൽ 'കൂഴാങ്കൽ' എന്ന ചിത്രം നിർമ്മിച്ച് ചില പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള വിഘ്‌നേഷ് ശിവനും, നയൻതാരയും 'ശുഭയാത്ര'യെയും പുരസ്‌കാരങ്ങളെ ലക്ഷ്യം വെച്ചാണത്രെ നിർമ്മിച്ചിരിക്കുന്നത്.


LATEST VIDEOS

Top News