NEWS

തമിഴ്നാട്ടിൽ ലാഭം തരാത്ത വിജയ്‌യുടെ 'ലിയോ'

News

വിജയ്, ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ലിയോ'  19ന് തിയേറ്ററുകളിലെത്തി. 'സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ്' ലളിത് കുമാറാണ് ഈ ചിത്രം നിർമ്മിച്ചത്. ഈ ചിത്രം  റിലീസിന് മുമ്പ് നിരവധി പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. അതിലൊന്നാണ് തിയേറ്റർ ഷെയർ പ്രശ്‌നം. സെവൻ സ്‌ക്രീൻ കമ്പനി തന്നെയാണ് 'ലിയോ'യെ തമിഴ്‌നാട്ടിൽ വിതരണം ചെയ്തത്.

ഇതുവരെ ഒരു ചിത്രത്തിനും ആവശ്യപ്പെടാത്ത 80 ശതമാനം തിയേറ്റർ ഷെയർ ആണത്രെ 'ലിയോ'യുടെ നിമ്മാതാവായ ലളിത് കുമാർ തിയേറ്റർ ഉടമകളോട് ആവശ്യപ്പെട്ടത്. ഇതിനെ തിയേറ്റർ ഉടമകൾ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.  ഇക്കാരണത്താൽ ചെന്നൈയിലെ വിവിധ തിയേറ്ററുകൾ റിലീസിന്റെ തലേദിവസം വരെ ചിത്രം പ്രദർശിപ്പിക്കാനായി വാങ്ങിയിരുന്നില്ല. പിന്നീട് നടന്ന ചർച്ചകൾക്ക് ശേഷമാണ് 'ലിയോ'യെ തമിഴ്‌നാട്ടിലുടനീളം 850-ലധികം സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കാൻ തിയേറ്റർ ഉടമകൾ തീരുമാനിച്ചത്.
 

ഈ സാഹചര്യത്തിലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച 'ലിയോ' എന്ന സിനിമ  തിയേറ്റർകാർക്ക് ലാഭമില്ലെന്ന് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായ 'തിരുപ്പൂർ' സുബ്രഹ്മണ്യം ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്. “ലിയോ ഞങ്ങൾക്ക് ലാഭകരമായ ഒരു ചിത്രമല്ല. കാരണം, തമിഴ്‌നാട്ടിൽ ഇതുവരെ ഒരു ചിത്രത്തിനും വാങ്ങാത്ത ഓഹരി വിഹിതമാണ് ചിത്രത്തിന്റെ നിർമ്മാതാവ് വാങ്ങിയത്. ഭൂരിഭാഗം തിയേറ്റർ ഉടമകളും ഈ ചിത്രം ഇഷ്ടത്തോടെയല്ല ഇതുവരെ  പ്രദർശിപ്പിച്ചതും, ഇപ്പോൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നതും. 
 
  ഇത്രയും തിയേറ്റർ ഷെയർ ചോദിച്ച് അവർ തിയേറ്റർക്കാരെയെല്ലാം പിഴിയുകയാണ് ചെയ്തത്   സിനിമ കൂടുതൽ കളക്ഷൻ നേടിയാലും തിയേറ്റർ ഉടമകൾക്ക് പ്രയോജനമായില്ല. ഞങ്ങൾക്ക് നഷ്ടമാണ് ഉണ്ടായത്. മൊത്ത കളക്ഷനിൽ 80 ശതമാനം ഷെയർ നൽകിയാൽ ബാക്കി തുക ഞങ്ങളുടെ തിയേറ്റർ ചെലവുകൾക്കു തന്നെ തികയില്ല. എന്നാൽ ഇതേ ചിത്രം അയൽ സംസ്ഥാനമായ കേരളത്തിൽ 60 ശതമാനം ഷെയറോടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇതെന്തു ന്യാന്യായമാണ്? മറ്റൊരു സിനിമ ഇല്ലാത്തതിനാലാണ് ഞങ്ങൾ ഈ ചിത്രം പ്രദർശിപ്പിക്കാൻ നിർബന്ധിതരായത് എന്നാണ് തിരുപ്പൂർ സുബ്രമണ്യം പറഞ്ഞിരിക്കുന്നത്.


LATEST VIDEOS

Top News