NEWS

വിജയ് ആരാധകരെ നിരാശരാക്കിയ വിജയ്‌യുടെ 'ലിയോ' അപ്ഡേറ്റ്...

News

വിജയ്,  ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന 'ലിയോ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അനുമതി വിഷയത്തിൽ രാഷ്ട്രീയ കളികൾ നടക്കുന്നു എന്നുള്ള റിപ്പോർട്ട് ഇന്നലെ നാനയിൽ നൽകിയിരുന്നു. ഇതിനെ തുടർന്ന്  ആരാധകരെ നിരാശരാക്കുന്ന ഒരു അപ്ഡേട്ടാണ് ഇപ്പോൾ 'ലിയോ' ടീം പുറത്തുവിട്ടിരിക്കുന്നത്. അതായത് ഈ മാസം 30-ന് നടക്കാനിരുന്ന 'ലിയോ'യുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയിരിക്കുന്നു എന്ന കാര്യമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതിനുള്ള കാരണമായി പറഞ്ഞിരിക്കുന്നത് ഓഡിയോ ലോഞ്ചിനായുള്ള പാസ്സിനായി നിരവധി പേരാണ് കാത്തിരിക്കുന്നത്. അവർക്കെല്ലാം പാസ് നൽകാൻ സാധിക്കാത്തതിനാലും,  സുരക്ഷാപ്രശ്‍നങ്ങളുണ്ടാകാൻ സാധ്യത ഉള്ളതിനാലുമാണ് ഓഡിയോ ലോഞ്ച് റദ്ദ് ചെയ്‍തിരിക്കുന്നത് എന്നാണ് ആ ഔദ്യോഗിക പ്രഖ്യാപനം. അതേ സമയം ഇത്  രാഷ്‍ട്രീയ സമ്മർദ്ദം കരണമായോ അല്ലെങ്കില്‍ മറ്റെന്തോ കാരണങ്ങളാലോ അല്ല ഓഡിയോ ലോഞ്ച് റദ്ദാക്കിയിരിക്കുന്നത് എന്നും നിര്‍മ്മാതാക്കൾ ആ കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിനാൽ വിജയ്‌യുടെ ആരാധകർ നിരാശരായിരിക്കുകയാണ്. 

സമീപകാലത്തായി വിജയ് നായകനായി എത്തുന്ന ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് വലിയ ചര്‍ച്ചയാകാറുണ്ട്. ഇതിനു കാരണം വിജയ് തന്റെ  രാഷ്‍ട്രീയ പ്രസ്‍താവനകള്‍ നടത്താറുള്ളത് ഇത്തരം വേദികളിലാണ്. ഇപ്പോൾ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു രാഷ്ട്രീയത്തിൽ  പ്രവേശിക്കാനിരിക്കുകയാണല്ലോ. ഈ വിഷയം ഇപ്പോൾ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയപാർട്ടി ഉൾപ്പെടെയുള്ള ചില പാർട്ടികൾക്ക് തലവേദനയായിരിക്കുകയാണ്‌. കാരണം വലിയ ഒരു ആരാധക കൂട്ടം ഉള്ള താരമാണ് വിജയ്. വിജയ് രാഷ്ട്രീയത്തിലിറങ്ങിയാൽ തങ്ങളുടെ പാർട്ടിക്ക് ലഭിക്കുന്ന വോട്ട്കളുടെ എണ്ണം കണിശ്ശമായി കുറയും എന്നുള്ളത് തന്നെയാണ്. അതിനാൽ വിജയ്‌യിന് എത്രത്തോളം വെല്ലുവിളികൾ കൊടുക്കുവാൻ പറ്റുമോ അത്രത്തോളം കൊടുക്കുവാനാണ് ഇവർ ശ്രമിക്കുന്നത്. ഈ പ്രശ്നങ്ങൾ കൂടാതെ ഈയിടെ എ.ആർ.റഹ്‌മാൻ നടത്തിയ സംഗീത പരിപാടിയിൽ നടന്നതു പോലെ  സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാൻ (അല്ലെങ്കിൽ ഉണ്ടാക്കാനും...) സാധ്യതയുണ്ട്. അതിനാലാണ് 'ലിയോ' ടീം ഇങ്ങിനെയൊരു തീരുമാനം എടുത്തിരിക്കുന്നത് എന്നും കോളിവുഡിൽ പറയപ്പെടുന്നുണ്ട്.


LATEST VIDEOS

Top News