വിജയ്, ലോഗേഷ് കനഗരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന 'ലിയോ' എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് പരിപാടി റദ്ദാക്കിയതിനെ തുടർന്ന് വിജയ്‌യുടെ ആരാധകർ വളരെ നിരാശയിലാണ്. ഒക്ടോബർ 19-ന് ചിത്രം റിലീസാകാനിരിക്കുന്ന സാഹചര്യത്തിൽ ഓഡിയോ റിലീസ് റദ്ദാക്കാനുള്ള കാരണങ്ങൾ കുറിച്ചുള്ള വിവാദങ്ങളും, ചർച്ചകളും കോളിവുഡിൽ നടന്നു വരികയാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നത് തടയുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഓഡിയോ റിലീസ് നടത്തുവാനുള്ള അനുമതി നൽകാതിരുന്നത് എന്നാണ് കോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ! ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ ചില ജില്ലകളിലുള്ള വിജയ്‌യുടെ ആരാധകർ ദളപതി വിജയ്‌യിനെ പ്രശംസിച്ചും, ആദരിച്ചും നിറയെ സ്ഥലങ്ങളിൽ പോസ്റ്ററുകൾ ഒട്ടിയിരിക്കുന്നത്. ചെങ്കൽപേട്ട, കാഞ്ചീപുരം ജില്ലകളിലുള്ള ആരാധകർ ''ഓഡിയോ റിലീസ് ഫങ്ക്ഷൻ ഇല്ലെനാ എന്ന? 'ആട്ചിയെ പിടിച്ചിട്ടാ പോച്ച് നൻബാ'' എന്ന വാചകത്തോടു കൂടിയുള്ള പോസ്റ്ററുകളാണ് ഒട്ടിച്ചിരിക്കുന്നത്. അതാത് ഓഡിയോ ഫങ്ക്ഷൻ നടന്നില്ലെങ്കിൽ എന്താണ്, തിരഞ്ഞെടുപ്പിൽ നിന്ന് നമ്മൾ ജയിച്ചു സർക്കാർ പിടിച്ചാൽ പോരെ നൻബാ'' എന്നാണ് അതിന്റെ അർത്ഥം. ഇങ്ങിനെ വിജയിന്റെ ആരാധകർ മാത്രമല്ലാതെ നിറയെ പേർ വിജയ്‌യിന് ആദരവായി കളത്തിൽ ഇറങ്ങിയിട്ടുണ്ട്. അടുത്ത കാലങ്ങളിലായി വിജയ്‌യുടെ ഓരോ ചിത്രം റിലീസാകുമ്പോഴും ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതിനാൽ ഇതിനെല്ലാം വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചു തക്കതായ മറുപടി നൽകും എന്ന പ്രതീക്ഷയിലാണ് വിജയ്‌യുടെ ആരാധകർ! വിജയന് ദിനംതോറും വർദ്ധിച്ചുവരുന്ന ആരാധകരുടെ എണ്ണവും, ആദരവും കണ്ട് ചില രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ അമ്പരന്നു പോയിരിക്കുകയാണ്.