NEWS

വിജയ്‌-യുടെ അവസാനത്തെ ചിത്രത്തിൽ മോഹൻലാലും ഉണ്ടാകുമത്രേ

News

വിജയ്‌യും, വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന 'GOAT' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി, ഇപ്പോൾ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം വിജയ് അഭിനയിക്കുന്ന തന്റെ 69-മത്തെ ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്.വിനോദ് ആണെന്നും, ഈ ചിത്രത്തിൽ നായകിയായി അഭിനയിക്കുന്നത് സാമന്തയാണെന്നുമുള്ള വാർത്ത മുൻപ് നൽകിയിരുന്നു. വിജയ് അടുത്തിടെ 'തമിഴ്‌നാട് വെട്രി കഴകം' എന്ന രാഷ്ട്രീയ പാർട്ടി തുടങ്ങിയതിനെ തുടർന്ന് തന്റെ 69-മത്തെ ചിത്രത്തോട് കൂടി അഭിനയം നിർത്താനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്. അതിനാൽ വിജയ്‌യുടെ അടുത്ത ചിത്രം രാഷ്ട്രീയ തത്വങ്ങൾ പ്രകടിപ്പിക്കുന്ന ചിത്രമായിരിക്കും എന്നുള്ള സൂചനകൾ ഉണ്ട്. അടുത്ത് തന്നെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അതിനെ തുടർന്ന് ചിത്രീകരണം ഉടനെ തുടങ്ങുമെന്നും റിപ്പോർട്ടുണ്ട്. അതിനാൽ എച്ച്.വിനോദ് ചിത്രത്തിലേക്കുള്ള മറ്റുള്ള താരങ്ങളെയും, സാങ്കേതിക പ്രവർത്തകരെയും തിരഞ്ഞെടുക്കുന്ന തിരക്കിലാണ് എന്നും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചിത്രത്തിൽ വരുന്ന ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാൻ മലയാളത്തിന്റെ സ്വന്തം നടനായ മോഹൻലാലുമായി എച്ച്.വിനോദ് ചർച്ചകൾ നടത്തി എന്നുള്ള വിവരം പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുവാൻ സമ്മതിക്കുകയാണെങ്കിൽ ഇത് വിജയ്‌യിനൊപ്പം മോഹൻലാൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും. ഇതിന് മുൻപ് 'ജില്ല' എന്ന ചിത്രത്തിലാണ് രണ്ടു പേരും ഒന്നിച്ചഭിനയിച്ചത്.


LATEST VIDEOS

Top News