NEWS

പുതിയ സാങ്കേതിക വിദ്യയിലും, ഒരുപാട് താരങ്ങളുടെ കൂട്ടുകെട്ടിലും ഒരുങ്ങുന്ന 'വിജയ്-68'

News

ഒക്ടോബർ 19-ന് റിലീസാകാനിരിക്കുന്ന 'ലിയോ' എന്ന ചിത്രത്തിന് ശേഷം  വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത് എന്നും ഇത് വിജയ്‌യുടെ 68-മത്തെ ചിത്രമാണ് എന്നുള്ള വിവരവും എല്ലാവർക്കും അറിയാവുന്നതാണല്ലോ? 

വിജയ്‌ നായകനായി വന്ന 'ബിഗിൽ' എന്ന ചിത്രം ഉൾപ്പെടെ ഒരുപാട് സിനിമകൾ നിർമ്മിച്ച, തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'എ.ജി.എസ്.എന്റർടൈൻമെന്റാണ്. വെങ്കട് പ്രഭുവും, വിജയ്‍യും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിൽ എത്തുമെന്നും ഈ രണ്ടു കഥാപാത്രങ്ങൾക്ക് നായകികളായി അഭിനയിക്കാൻ  ജ്യോതികയെയും,  പ്രിയങ്ക അരുൾ മോഹനനെയുമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകൾ തിരഞ്ഞെടുത്തിരിക്കുന്നത് എന്നുള്ള റിപ്പോർട്ടുകളും മുൻപ് നൽകിയിരുന്നു.

ഇപ്പോൾ 'വിജയ്-68' സംബന്ധമായി മറ്റു ചില പുതിയ വാർത്തകളും ലഭിച്ചിട്ടുണ്ട്. അതായത് ഈ സിനിമയിൽ വിജയ്‌ക്കൊപ്പം പ്രധാന കഥാപാത്രങ്ങളിൽ പ്രഭു ദേവയും, മാധവനും അഭിനയിക്കുന്നുണ്ടത്രേ! അതേ സമയം ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ അർച്ചന കൽപ്പാത്തിയും, വിജയ്‍യും, സംവിധായകൻ വെങ്കട് പ്രഭുവും അടുത്ത് തന്നെ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലേക്കു പോകാനിരിക്കുകയാണത്രെ! അവിടെ 3D VFX സ്കാൻ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയ് ഈ സിനിമയിൽ അഭിനയിക്കുന്നതിനുള്ള ലുക്ക് ടെസ്റ്റ് ഡിസൈൻ ചെയ്യാനാണത്രെ  മൂന്ന് പേരും അമേരിക്കയിലേക്ക് യാത്രയാകുന്നത്.  നേരത്തെ ഷാരൂഖ് ഖാൻ നായകനായ 'ഫാൻ' എന്ന ചിത്രത്തിലും, ഇപ്പോൾ കമൽഹാസൻ അഭിനയിച്ചു വരുന്ന 'ഇന്ത്യൻ-2' എന്ന ചിത്രത്തിലും  ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
 ഇങ്ങിനെ ഒരുപാട് പ്രത്യേകതകളോട് കൂടി ഒരുപാട് താരങ്ങളുടെ കൂട്ടുകെട്ടിലും, പുതിയ സാങ്കേതിക വിദ്യകളോടും കൂടിയാണ് 'വിജയ്-68' ബ്രമ്മാണ്ഡമായി ഒരുങ്ങുന്നത് എന്നാണു പറയപ്പെടുന്നത്. ഇതിന് കാരണം അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന വിജയ്‌യുടെ 'ലിയോ' തമിഴ് സിനിമയിൽ മേക്കിങ്ങിലും, കളക്ഷനിലും ഒരു ചരിത്രം സൃഷ്ടിക്കും എന്നാണു പറയപ്പെടുന്നത്. അങ്ങിനെയിരിക്കെ 'ലിയോ'ക്കു ശേഷം  വരുന്ന വിജയ്‌യുടെ ചിത്രം എന്ന നിലയിൽ 'വിജയ്-68'-നെ ആരാധകർ വമ്പൻ പ്രതീക്ഷയോടെയായിരിക്കും കാത്തിരിക്കുക! അതുകൊണ്ട് ആരാധകരുടെ ആ പ്രതീക്ഷയെ നിറവേറ്റുവാൻ വെങ്കട് പ്രഭു വളരെയധികം കഷ്ടപ്പെടുകയും, പുതിയ വിഷയങ്ങളെ അവതരിപ്പിക്കുകയും  ചെയ്യേണ്ടിവരും.


LATEST VIDEOS

Top News