NEWS

ആര് ആരെ കീഴടക്കും?...ആകാംക്ഷയിൽ ആരാധകർ..! പ്രേക്ഷക പ്രതികരണങ്ങൾ:

News

തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ രണ്ട് നായകന്മാരുടെ വമ്പൻ പോരാട്ടം. ദളപതി വിജയ് നായകനാവുന്ന 'വാരിസ്' ചിത്രവും തല അജിത് നായകനാവുന്ന പുതിയ ചിത്രവും ഒടുവിലെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ റിലീസ് ചെയ്തിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയും അജിതും ബോക്‌സ്ഓഫീസില്‍ ഒരേ ദിവസം ഏറ്റമുട്ടിയതിൻ്റെ ആകാംഷയിലാണ് ഇപ്പോൾ പ്രേക്ഷകർ.

തെലുങ്ക് സംവിധായകൻ വംശിയുടെ സംവിധാനത്തിൽ വിജയിയെ നായകനായ ചിത്രമാണ് വാരിസ്. ദിൽ രാജു നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദാനയാണ്. ഒരേസമയം തമിഴിലും തെലുഗുവിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന് സംഗീതമൊരുക്കുന്നത് എസ് തമൻ, ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനി, എഡിറ്റ് ചെയ്യാൻ ഒരുങ്ങുന്നത് കെ എൽ പ്രവീൺ എന്നിവരാണ്.

വാരിസിനെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത് ഒരു മാസ് ഫാമിലി എന്റര്‍ടൈനര്‍ എന്നാണ്. സമീപകാലത്ത് പുറത്തിറങ്ങിയ മറ്റ് വിജയ് ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് വാരിസ് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്.

 

വാരിസ് നല്ല കളര്‍ഫുള്ളും ആവേശമുണര്‍ത്തുന്നതുമാണെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്. അച്ഛന്‍ മകന്‍ തര്‍ക്കമാണ് ചിത്രത്തെ നയിക്കുന്നതെന്നും ചിത്രം ദളപതി ഷോ ആണെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം ചെറുപ്പമായും പുതുമയോടെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
നര്‍മ്മവും കൈകാര്യം ചെയ്തിട്ടുണ്ട്. യോഗി ബാബുവിന്റെ കോമഡിയും നന്നായി, എന്നും പറയുന്നു.

അജിത് നായകനാവുന്ന തുനിവ് ഒരുക്കിയത് തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പാർവൈ, വാലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച് വിനോദാണ്. ചിത്രത്തിലെ പ്രധാന പ്രത്യേകത എന്തെന്നാൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ നായികാ വേഷം ചെയ്യുന്നതെന്നാണ്. അസുരനുശേഷം തമിഴില്‍ മഞ്ജുവാരിയരുടെ കരിയര്‍ ബ്രേക്ക് പെര്‍ഫോമന്‍സായിരിക്കും തുനിവ് എന്നാണ് വിലയിരുത്തല്‍.

ബാങ്ക് മോഷണമാണ് തുനിവിന്റെ പ്രമേയം. ആക്ഷന്‍ രംഗങ്ങളിലെ മഞ്ജുവിന്റെയും അജിതിന്റെയും പ്രകടനം തീയേറ്ററുകളിൽ ആവേശം കൊള്ളിക്കുകയാണ്. ലോകേഷ് കനകരാജിന്റെ വിക്രത്തിനു ശേഷം തമിഴ് സിനിമയില്‍ സംഭവിച്ച ഏറ്റവും സാങ്കേതികമികവ് കാഴ്ച വച്ച ചിത്രമാണ് തുനിവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ടുമണിക്കൂര്‍ 25 മിനിറ്റും 48 സെക്കന്‍ഡുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

 


LATEST VIDEOS

Exclusive