വിജയ് ഇപ്പോൾ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'GOAT' എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം വിജയ് തൻ്റെ അറുപത്തിയൊമ്പതാം ചിത്രത്തിലാണ് അഭിനയിക്കാൻ പോകുന്നത്. എച്ച്. വിനോദാണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് എന്നാണ് റിപ്പോർട്ട്. ഇതിനു ശേഷം വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനിരിക്കുകയാണ്.
അടുത്തിടെ നടൻ വിജയ് സായി ബാബ ക്ഷേത്രം സന്ദർശിച്ച് സാമി ദർശനം നടത്തുന്ന ഒരു ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. സിർദി സായിബാബ ക്ഷേത്രത്തിൽ നിന്ന് എടുത്ത ഫോട്ടോയാണിതെന്നാണ് പറയപ്പെട്ടത്.
എന്നാൽ ഇപ്പോൾ ആ ഫോട്ടോയെക്കുറിച്ച് പുതിയൊരു വിവരമാണ് പുറത്തുവന്നിരിക്കുന്നത്. അതായത്, നടൻ വിജയ് തൻ്റെ അമ്മ ശോഭ ചന്ദ്രശേഖറിന് വേണ്ടി ചെന്നൈയിലെ കൊരട്ടൂരിൽ ഒരു സായിബാബ ക്ഷേത്രം നിർമ്മിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഈ ക്ഷേത്രത്തിൽ കുംഭാഭിഷേകം നടന്നിരുന്നു. അപ്പോൾ വിജയ് എടുത്ത ഫോട്ടോയാണത്രെ അത്. വളരെ രഹസ്യം ആയിട്ടാണത്രേ ഈ ക്ഷേത്രത്തിന്റെ പണികൾ നടന്നിരിക്കുന്നത്. വിജയ് തന്റെ അമ്മയ്ക്ക് വേണ്ടി സായിബാബ ക്ഷേത്രം നിർമ്മിച്ച വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ സംസാര വിഷയം ആയിരിക്കുന്നത്