തമിഴ് സിനിമയിൽ ഇതുവരെ ഇല്ലാത്ത തരത്തിൽ വൻ പ്രതീക്ഷകളോടുകൂടിയും, വമ്പൻ ബിസിനസ് വിഷയങ്ങളോടുകൂടിയും ഒരുങ്ങി വരുന്ന ഒരു ചിത്രമാണ് 'ലിയോ'. വിജയ്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന ഈ ചിത്രത്തിൽ വിജയ്‍ക്കൊപ്പം തൃഷ, സഞ്ജയ് ദത്, അർജുൻ, മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട് എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. കാശ്മീരിൽ 40 ദിവസത്തോളം നടന്ന ചിത്രീകരണത്തിന് തുടർന്ന് ഇപ്പോൾ 'ലിയോ'യുടെ ചിത്രീകരണം ചെന്നൈയിലുള്ള പ്രസാദ് സ്റ്റുഡിയോ, അധിത്യരാം സ്റ്റുഡിയോ തുടങ്ങിയ സ്ഥലങ്ങളിൽ നടന്നു വരികയാണ്. 'ലിയോ'യുടെ ചിത്രീകരണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് ചെന്നൈയിൽ 'ലിയോ'ക്കായി ഒരു വമ്പൻ ഗാനരഗത്തിന്റെ ചിത്രീകരണം ഇപ്പോൾ തകൃതിയായി നടന്നു വരുന്നത്.
ഇതിനായി ഒരുക്കിയിരിക്കുന്ന ഒരു ബ്രമ്മാണ്ട സെറ്റിൽ 1000 നർത്തകർക്കൊപ്പം വിജയ് നൃത്തം ചെയ്യുന്ന ഗാനരംഗമാണ് ഇപ്പോൾ ചിത്രീകരിച്ച് വരുന്നത്. അനിരുദ്ധ് സംഗീതം നൽകിയിരിക്കുന്നു ഈ ഗാനം ആലപിച്ചിരിക്കുന്നതും വിജയ് തന്നെയാണ് എന്നാണു പറയപ്പെടുന്നത്. വിജയ് അഭിനയിക്കുന്ന ചിത്രങ്ങളിലെ ഗാനങ്ങൾക്ക് എപ്പോഴും മികച്ച പ്രതികരണം ലഭിക്കാറുണ്ട്. അതുപോലെ ചിത്രത്തിൽ ചില ആക്ഷൻ ഗാനങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ഒരു ഗാനമാണത്രെ ഇപ്പോൾ ചിത്രീകരിച്ച് വരുന്നത്. ഇതിന് മുൻപ് വിജയ്, ലോകേഷ് കനഗരാജ്, അനിരുദ്ധ് എന്നിവർ ഒന്നിച്ച 'മാസ്റ്റർ' എന്ന ചിത്രത്തിലെ 'വാത്തി കമിംഗ്...' എന്ന് തുടങ്ങുന്ന ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ഈ ഗാനവും ആ ശ്രേണിയിൽ ഉൾപ്പെടുമെന്നാണ് പറയപ്പെടുന്നത്. 'ലിയോ'യുടെ ഷൂട്ടിംഗ് അടുത്ത ആഴ്ചകൾക്കുള്ളിൽ പൂർത്തിയാകുമത്രേ. അതിനെ തുടർന്നുള്ള വർക്കുകൾ തീർന്നതും ചിത്രം ഒക്ടോബർ 19-ന് തിയേറ്ററുകളിലെത്തും!