വിജയ്‌യിന്റെ രാഷ്ട്രീയ പ്രവേശനം അദ്ദേഹത്തിന്റെ ആരാധകർക്ക് സന്തോഷം തരുന്ന കാര്യമാണെങ്കിലും വിജയ്-യിനെ ഇനി സ്‌ക്രീനിൽ കാണാൻ സാധിക്കുകയില്ല എന്ന വാർത്ത അവരെ വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്. തന്റെ 'തമിഴക വെട്രി കഴകം' എന്ന പാർട്ടിയെ കുറിച്ചുള്ള ഔദ്യോഗിക വിവരം ഇന്നലെ പുറത്തുവിട്ടതോടുകൂടി ഇനി താൻ ചെയ്യാൻ സമ്മതിച്ചിട്ടുള്ള മറ്റൊരു സിനിമയുടെ ജോലികൾ പൂർത്തിയാക്കിയതിന് ശേഷം മുഴുവൻ നേരവും രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ പോവുകയാണെന്നുള്ള അറിയിപ്പ് വിജയ്‌യിന്റെ ആരാധകരെ വലിയ ദുഃഖത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ വിജയ് തന്റെ അറുപത്തിയൊമ്പതാമത്തെ ചിത്രം, അതായത് അവസാനത്തെ ചിത്രം ഏത് സംവിധായകനുമായാണ് ചെയ്യാൻ പോകുന്നത് എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. അതനുസരിച്ച് വിജയ്‌യുടെ അടുത്ത ചിത്രം സംവിധാനം ചെയ്യാൻ സാധ്യതയുള്ള സംവിധായകന്മാർ ആരൊക്കെയാണെന്നുള്ള ഒരു റിപ്പോർട്ടാണ് ഇവിടെ അവതരിപ്പിക്കുന്നത്. അതിൽ വിജയ്ക്കൊപ്പം ചേർന്ന് 'തെറി', 'മെർസൽ', 'ബിഗിൽ' എന്നീ മൂന്ന് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകൻ അറ്റ്‌ലിയുമായി തന്റെ അവസാനത്തെ ചിത്രം ചെയ്യാനായിരിക്കും അധിക സാധ്യത എന്നാണ് പറയപ്പെടുന്നത്.
അതുപോലെ തമിഴ് സിനിമയിലെ മറ്റൊരു പ്രശസ്ത സംവിധായകനായ വെട്രിമാരനുമായി ഒരു ചിത്രം ചെയ്യാനും വിജയ്-യിന് താല്പര്യം ഉണ്ട്. മുൻപ് വെട്രിമാരൻ ഒരു കഥ വിജയ്‌യുടെ അടുക്കൽ പറഞ്ഞതായും, ആ കഥ ചെയ്യാൻ വിജയ് സമ്മതിച്ചതായും ഒരു റിപ്പോർട്ടുണ്ട്. അതിനാൽ വെട്രിമാരൻ്റെ സിനിമയിൽ വിജയ് അഭിനയിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. .അതുപോലെ, തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കറിന്റെ സംവിധാനത്തിലും വിജയ്‌യിന് അഭിനയിക്കാൻ താല്പര്യം ഉണ്ട്. ബോളിവുഡ് ചിത്രമായ '3 ഇഡിയറ്റ്‌സ്' ചിത്രത്തിന്റെ തമിഴ് റീമേക്കായ 'നൻപനി'ൽ രണ്ടു പേരും ഒന്നിച്ചിരുന്നെങ്കിലും, ഒരു ഒറിജിനൽ തമിഴ് സ്ക്രിപ്റ്റിൽ ശങ്കറുമായി കൈകോർക്കണം എന്നുള്ളത് വിജയ്‌യുടെ ആശയാണ്.
നാലാമതായി വിജയ്, തമിഴ് സിനിമയിലെ മറ്റൊരു പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിൻ്റെ സംവിധാനത്തിൽ അഭിനയിക്കാനും സാധ്യതയുണ്ട് എന്നും പറയപ്പെടുന്നുണ്ട്. ഒരു സമയം വിജയ്-യും, കാർത്തിക് സുബുരാജുവും കൂടിക്കാഴ്ച നടത്തി രണ്ടു പേരും ചേർന്ന് ചിത്രം ചെയ്യാനുള്ള ചർച്ചകൾ നടന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ വിജയ് ഇവരിൽ ഏത് സംവിധായകനുമായാണ് തന്റെ അവസാനത്തെ ചിത്രം ചെയ്യുക എന്നറിയുവാൻ ഇനിയും കുറച്ചു കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. കാരണം തന്റെ അവസാനത്തെ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റാകുന്ന തരത്തിൽ ഒരുങ്ങുന്ന, അതേ സമയം രാഷ്ട്രീയം പറയുന്ന ഒരു ചിത്രവുമായിരിക്കണം എന്നും വിജയ് കരുതുന്നുണ്ടത്രേ!