NEWS

ഫാൻസ്‌ അസോസിയേഷന് കൃത്യമായ മുന്നറിയിപ്പുമായി വിജയ്

News

'ദളപതി' വിജയ് തന്റെ രാഷ്ട്രീയ നീക്കവുമായി സംബന്ധപ്പെട്ടു നിരവധി ക്ഷേമ പദ്ധതികൾ  നടപ്പിലാക്കി വരുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ലോക വിശപ്പ് ദിനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകിയിരുന്നു. ഇതിനെ തുടർന്ന് 
10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളുമായി വിജയ് കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. തമിഴ്നാട്ടിലെ ഓരോ മണ്ഡലങ്ങളിലും 10, 12 ക്ലാസുകളിൽ വിജയം നേടിയ  മാർക്കടിസ്ഥാനത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റും, ക്യാഷ് അവാർഡും നൽകാൻ ഇരിക്കുകയാണ് വിജയ്. നാളെ (ജൂൺ-17) ചെന്നൈയിലെ നീലാങ്കരയിലുള്ള ഒരു സ്വകാര്യ വേദിയിൽ നടക്കാനിരിക്കുന്ന  ഈ പരിപാടിയിൽ വിദ്യാർത്ഥികൾക്ക് വിഭവസമൃദ്ധമായ പ്രഭാതഭക്ഷണവും,  ഉച്ചഭക്ഷണവും നൽകാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം  പാവപ്പെട്ടവർക്ക് രണ്ട് കോടി രൂപയോളം ക്ഷേമനിധി സഹായം നൽകാനും വിജയ് പദ്ധതിയിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്. ഈ പരിപാടിയിൽ അർഹതപ്പെട്ടവർക്ക് മാത്രമേ അനുമതി ഉള്ളു എന്നും, ആരാധകർ കട്ടൗട്ടുകളോ, ബാനറുകളോ സ്ഥാപിക്കരുത് എന്നും വിജയ് തന്റെ ആരാധന സംഘടനക്ക് കർശനമായി ഉത്തരവിട്ടുണ്ട് എന്നാണു  പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. ഇതിനു കാരണം തമിഴ്നാട്ടിൽ ഇപ്പോൾ നടന്നു വരുന്ന രാഷ്ട്രീയ സംഭവങ്ങൾ അത്ര നല്ലതല്ല എന്നുള്ളതു തന്നെയാണ്.


LATEST VIDEOS

Top News