NEWS

തന്നെ കാണണം എന്ന് വാശിപിടിച്ച കുട്ടിക്ക് വിജയ് നൽകിയ സർപ്രൈസ്!

News

തമിഴ് സിനിമയിലെ താരങ്ങളിൽ കുട്ടികൾ വളരെ ഇഷ്ടപെടുന്ന ഒരു നടനാണ് വിജയ്. ഇതിനു കാരണം കുട്ടികളും ഇഷ്ടപെടുന്ന തരത്തിലുള്ള വിജയിന്റെ ഭാവാഭിനയങ്ങൾ തന്നെയാണ്. ഈ സാഹചര്യത്തിലാണ് ചെന്നൈയിൽ പല്ലാവരം എന്ന സ്ഥലത്തിൽ താമസിച്ചുവരുന്ന ഒരു കുട്ടി നടൻ വിജയ്‌യെ നേരിൽ കാണണമെന്നും, വിജയ്‌യിനെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരണം എന്നും തന്റെ മാതാപിതാക്കളുമായി വഴക്കിടുകയും, വിജയ് അങ്കിൾ നമ്മളുടെ വീട്ടിലേക്ക് വരില്ലെന്ന് മാതാപിതാക്കൾ പറയുമ്പോൾ ആ കുട്ടി അസ്വസ്ഥനാകുന്നതുമായ ഒരു വീഡിയോ പുറത്തു വരികയും അത് വൈറലാകുകായും ചെയ്തത്.

ഈ വീഡിയോ വൈറലായതോടെ ഈ വിവരം വിജയ് പീപ്പിൾസ് മൂവ്‌മെന്റ് ജനറൽ സെക്രട്ടറിയായ ബുസ്സി ആനന്ദ്, വിജയ്-യുടെ ശ്രദ്ധയിൽപ്പെടുത്തി. അതിനുശേഷം വിജയ് 'ലിയോ'യുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നെങ്കിലും ആ കുട്ടിയുമായി വീഡിയോ കോളിൽ സംസാരിച്ചു സർപ്രൈസ് നൽകാൻ നേരം കണ്ടെത്തി! അങ്ങിനെ വിജയ് ആ കുട്ടിയുമായി വീഡിയോ കോളിൽ സംസാരിക്കുകയും ചെയ്തു. വിജയ്‌യുടെ ഈ വിളി ഒട്ടും പ്രതീക്ഷിക്കാത്ത കുട്ടിയും, മാതാപിതാക്കളും ഇപ്പോൾ ആവേശത്തിമിർപ്പിലാണ്. നടൻ വിജയ് കുട്ടിയോട് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സംസാരത്തിനൊടുവിൽ വിജയ് കുട്ടിയുടെ മാതാപിതാക്കളോട് ഒരു ദിവസം കുട്ടിയെ നേരിൽ കാണുവാൻ കൂട്ടികൊണ്ടു വരുവാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

 


LATEST VIDEOS

Top News