NEWS

വിജയ് നായിക ഇനി ചിമ്പുവിനൊപ്പം

News

കമൽഹാസനൊപ്പം 'തഗ് ലൈഫ്' എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന സിമ്പു, ഇതിന്റെ റിലീസിനായി കാത്തിരിക്കുന്നതിനോടൊപ്പം തന്നെ തന്റെ അടുത്ത ചിത്രം കുറിച്ചുള്ള പ്രഖ്യാപനവും ഈയിടെ നടത്തുകയുണ്ടായി. അതനുസരിച്ചു സിമ്പു അടുത്ത് നായകനായി അഭിനയിക്കാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അശ്വത് മാരിമുത്തുവാണ്. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'ഓ മൈ കടവുളേ'യാണ്. ഇപ്പോൾ പ്രദീപ് രംഗനാഥനും, അനുപമ പരമേശ്വരനും നായകൻ നായകിയായി അഭിനയിക്കുന്ന 'ഡ്രാഗൺ' എന്ന ചിത്രമാണ് സംവിധാനം ചെയ്തു വരുന്നത്. ഈ ചിത്രത്തിന് ശേഷമാണ് അശ്വത് മാരിമുത്തു സിമ്പുവുമായുള്ള ചിത്രം ഒരുക്കുന്നത്. 'ഡ്രാഗൺ' എന്ന ചിത്രം നിർമ്മിക്കുന്ന 'എ.ജി.എസ്.എന്റർടൈൻമെന്റ്' തന്നെയാണ് സിമ്പു അഭിനയിക്കുന്ന ചിത്രവും നിർമ്മിക്കുന്നത്. 'ഡ്രാഗൺ' ചിത്രീകരണം പൂർത്തിയായതും സിമ്പുവിൻ്റെ സിനിമ തുടങ്ങാൻ പദ്ധതിയിട്ടിരിക്കുന്ന അശ്വത് മാരിമുത്തു ഈ ചിത്രത്തിലേക്കുള്ള അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ് നടത്തി വരികയാണ്. അതനുസരിച്ചു ഈ ചിത്രത്തിൽ സിമ്പുവിനൊപ്പം നായകിയായി അഭിനയിക്കാൻ മീനാക്ഷി ചൗധരിയുമായി ചർച്ചകൾ നടത്തി എന്നും, താരം സിമ്പുവിനൊപ്പം അഭിനയിക്കാൻ സമ്മതം അറിയിച്ചു എന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തമിഴിൽ 'കൊലൈ', 'സിംഗപ്പൂർ സലൂൺ' എന്നീ ചിത്രങ്ങളിലും, ഈയിടെ റിലീസായി വമ്പൻ വിജയമായ 'GOAT' എന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പവും നായകിയായി അഭിനയിച്ച നടിയാണ് മീനാക്ഷി ചൗധരി. അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന ദുൽകർ സൽമാന്റെ 'ലക്കി ഭാസ്കർ' എന്ന ചിത്രത്തിലും മീനാക്ഷി ചൗധരിയാണ് നായിക!


LATEST VIDEOS

Top News