NEWS

വിജയ്‌-യുടെ ആദ്യത്തെ ചിത്രത്തിന്റെ ടൈറ്റിൽ തന്നെ അവസാനത്തെ ചിത്രത്തിനും...

News

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പ്രവേശിച്ച വിജയ്-യുടെ അവസാനത്തെ ചിത്രത്തിനായുള്ള   കാത്തിരിപ്പിലാണ് വിജയ് ആരാധകരും, മറ്റുള്ള സിനിമാ പ്രേക്ഷകരും. എച്. വിനോദ് സംവിധാനത്തിൽ  'ദളപതി-69' എന്ന താൽകാലിക പേരിൽ ഒരുങ്ങി വരുന്ന ഈ ചിത്രത്തിന്റെ ടൈറ്റിലോടുകൂടിയ ഫസ്റ്റ്  ലുക്ക് അടുത്തുതന്നെ പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ സംബന്ധമായി ഒരു പുതിയ വാർത്ത നമ്മൾക്ക് ലഭിച്ചിരിക്കുന്നത്.  
  വിജയ് ആദ്യമായി നായകനായി അഭിനയിച്ച ചിത്രത്തിന്റെ പേര് 'നാളയ തീർപ്പു' എന്നാണ്.      1992-ൽ പുറത്തിറങ്ങിയ ഈ ചിത്രം വിജയ്‌-യുടെ അച്ഛനായ എസ്.എ.ചന്ദ്രശേഖരാണ് സംവിധാനം ചെയ്തു നിർമ്മിച്ചത്. ഒരു ആക്ഷൻ ചിത്രമായി പുറത്തുവന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ തന്നെയാണത്രെ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന വിജയ്‌യുടെ അവസാന ചിത്രം എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രത്തിനും വെക്കുന്നത്. വിജയ് രാഷ്ത്രീയത്തിൽ പ്രവേശിച്ചതിനെ തുടർന്ന് തമിഴ്നാട് രാഷ്ട്രീയം ചൂടു പിടിച്ചിരിക്കുകയാണ്. വിജയ്‌യുടെ അവസാനത്തെ ചിത്രം രാഷ്‍ട്രീയം പറയുന്നതായിരിക്കും എന്നും പറയപ്പെടുന്നുണ്ട്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് വിജയ് തന്റെ ആദ്യത്തെ ചിത്രത്തിന്റെ ടൈറ്റിൽ തന്നെ അവസാനത്തെ ചിത്രത്തിനും വെക്കാൻ പോകുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു സംസാര വിഷയമായിരിക്കുന്നത്. ഈ വാർത്ത ശരിയാണെങ്കിൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും.


LATEST VIDEOS

Top News