NEWS

വിജയ്‌യുടെ 'ജനനായകൻ' വിതരണക്കാർക്ക് ടോണിക്കായി ഗീതു മോഹൻദാസിന്റെ 'ടോക്സിക്'

News

വലിയ പ്രതീക്ഷകളോടെ കഴിഞ്ഞ ജനുവരി 9-ന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു വിജയ്‌യുടെ   'ജനനായകൻ'. സെൻസർ സംബന്ധമായ പ്രശ്‌നങ്ങൾ കാരണം ചിത്രം ഇപ്പോൾ മുടങ്ങി കിടക്കുകയാണ്. ചിത്രം എപ്പോൾ റിലീസ് ആകുമെന്നുള്ളത് കുറിച്ച് ഒരു വിവരവുമില്ല. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്  കർണാടക ആസ്ഥാനമായുള്ള 'കെ.വി.എൻ. പ്രൊഡക്ഷൻസ്' ആണ്.

ഈ ബാനർ തന്നെയാണ് ഗീതു മോഹൻദാസ് സംവിധാനത്തിൽ യാഷ് കഥാനായകനായി അഭിനയിക്കുന്ന 'ടോക്സിക്' എന്ന ചിത്രവും   നിർമ്മിച്ചിരിക്കുന്നത്. കന്നഡ, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ  ഈ ചിത്രം മാർച്ച് 19-ന് ഒരു പാൻ വേൾഡ് ചിത്രമായി റിലീസാകാനിരിക്കുകയാണ്.  

 'കെ.ജി.എഫ് 1, 2' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ യാഷിനൊപ്പം ഈ ചിത്രത്തിൽ നയൻതാര ഉൾപ്പെടെയുള്ള ചില മുൻനിര നായികമാർ അഭിനയിക്കുന്നുണ്ട്. അതിനാൽ എല്ലാ ഭാഷകളിലും ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ടോക്സിക്'. വിജയ്‌യുടെ  'ജനനായകൻ' എന്ന ചിത്രം റിലീസിനായി വാങ്ങിയ വിതരണക്കാർ ചിത്രം റിലീസാകാതെ മുടങ്ങി കിടക്കുന്നതിനാൽ സാമ്പത്തികമായി  വളരെ കഷ്ടങ്ങൾ അനുഭവിച്ചു വരികയാണ് എന്ന് പറയപ്പെടുന്നുണ്ട്. 

അതിനാൽ ഈ  വിതരണക്കാരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ 'ടോക്സിക്' എന്ന ചിത്രത്തിന്റെ വിതരണ അവകാശം  അവർക്ക് നൽകാൻ  'ടോക്സിക്' ചിത്രത്തിന്റെ നിർമ്മാതാക്കൾ  തീരുമാനിച്ചതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് 'ജനനായകൻ' ചിത്രം റിലീസ് ചെയ്യാൻ സാധിക്കാതെ  നിരാശയോടെ ഇരിക്കുന്ന വിതരണക്കാർക്ക് ഒരു 'ടോണിക്ക്' ലഭിച്ചത് പോലെയുള്ള ഉന്മേഷം ആണ് നൽകിയിരിക്കുന്നത് എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്.


LATEST VIDEOS

Latest