NEWS

ചൈനയിൽ റിലീസാകുന്ന വിജയ്സേതുപതിയുടെ ചിത്രം...

News

വ്യത്യസ്തമായ കഥാ പശ്ചാത്തലത്തിൽ ഒരുങ്ങി, വമ്പൻ വിജയം നേടുന്ന ചില ചിത്രങ്ങൾ ഇപ്പോൾ ചൈനയിലും ഡബ്ബിങ്ങ് ചെയ്ത റിലീസ് ചെയ്യാറുണ്ട്. ഹിന്ദി ചിത്രങ്ങളായ 'ത്രീ ഇഡിയറ്റ്സ്', 'ധങ്കൽ', തമിഴ് ചിത്രമായ 'മുത്തു' തുടങ്ങി പല സിനിമകൾ ചൈനയിൽഇതിന് മുൻപ് റിലീസായിട്ടുണ്ട്. ഈ ചിത്രങ്ങൾ അവിടെ വലിയ വിജയവും നേടിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് ഇപ്പോൾ വിജയ്സേതുപതി, മമത മോഹൻദാസ്, അഭിരാമി, അനുരാഗ് കശ്യപ് തുടങ്ങിയവർ അഭിനയിച്ചു നിത്തിലൻ സാമിനാഥൻ സംവിധാനം ചെയ്തു സൂപ്പർഹിറ്റായ 'മഹാരാജ' എന്ന ചിത്രവും ഈയാഴ്ച ചൈനയിൽ വലിയ തോതിൽ റിലീസാകാനിരിക്കുകയാണ്. ഇന്ത്യയും, ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിന് ശേഷം അവിടെ റിലീസ് ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയാണ് 'മഹാരാജ'.


LATEST VIDEOS

Top News