വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ ‘യാദും ഒരു യാവരും കേളിര്‍’ എന്ന ചിത്രത്തിന്‍റെ ട്രൈയിലര്‍ പുറത്തിറങ്ങി.വെങ്കട കൃഷ്ണ റോകാന്ത് സംവിധാനം ചെയ്ത ചിത്രം മേയ് 19 ന് റിലീസ് ചെയ്യും. വ്യക്തിത്വ പ്രതിസന്ധി നേരിടുന്ന ഒരു വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. ട്രയിലറില്‍ വിവിധ ഗെറ്റപ്പുകളില്‍ വരുന്ന വിജയ് സേതുപതിയെ കാണാം.ഭൂമി, രാജ്യാതിര്‍ത്തികള്‍, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലൂന്നി നിന്നുകൊണ്ടാണ് സിനിമ സഞ്ചരിക്കുന്നത്.സംവിധായകരായ മോഹന്‍രാജ, കരു പളനിയപ്പന്‍,മഗിഴ് തിരുമേനി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.കൂടാതെ മേഖ ആകാശും വിവേകും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവാസ് കെ.പ്രസന്നയാണ് സംഗീതം നിര്‍വഹിക്കുന്നത്.ചന്ദാര ആര്ട്സ് ന് വേണ്ടി എസ്.എസ്കി ദുരൈ ആണ് ‘യാദും ഒരു യാവരും കേളിര്‍’ നിര്‍മ്മിച്ചിരിക്കുന്നത്. അതേ സമയം വിജയ് സേതുപതിയും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാന്ധി ടോക്സ് ഉടന്‍ പുറത്തിറങ്ങും. നിശബ്ദ ചിത്രങ്ങളുടെ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തിന്‍റെ സംവിധായകന്‍ കിഷോർ പാണ്ഡുരംഗ് ബേലേക്കർ.