തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനികളിൽ ഒന്നായ ട്രൈഡന്റ് ആർട്‌സും, അഹിംസ എന്റർടൈൻമെന്റും ചേർന്ന് നിർമ്മിക്കുന്ന ഒരു പേരിടാത്ത ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ വിപിൻ ആണ്. ഈ വിവരം ലഭിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ മറ്റുള്ള വിവരങ്ങൾ അറിയുവാൻ ശ്രമിച്ചപ്പോൾ ഈ സിനിമയിൽ ഇപ്പോൾ ഏറ്റവും തിരക്കുള്ള നടനായി തിളങ്ങി വരുന്ന വിജയസേതുപതിയാണത്രെ കഥാനായകനായി അഭിനയിക്കുന്നത്. ആദ്യം മാധവനെ നായകനാക്കാനാണത്രെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്. എന്നാൽ മാധവനെ കൊണ്ട് ചിത്രത്തിൽ അഭിനയിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് വിജയ് സേതുപതിയെ തിരഞ്ഞെടുത്തിരിക്കുന്നത്. വിജയ്സേതുപതിക്കൊപ്പം കഥാനായകിയായി അഭിനയിക്കുന്നത് ബോളിവുഡ് താരം കങ്കണാ രണാവത്താണത്രെ!
ബോളിവുഡിൽ മാർക്കറ്റ് നഷ്ടപ്പെട്ട കങ്കണാ റണാവത്ത് ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിലാണ് അതിലും തമിഴ് സിനിമയിലാണ് അധികം ശ്രദ്ധ ചെലുത്തി വരുന്നത്. ജയം രവിക്കൊപ്പം 'ധാം ധൂം' എന്ന തമിഴ് സിനമയിൽ അഭിനയിച്ച കങ്കണാ രണാവത്ത്, മുൻ തമിഴ്നാട് മുഖ്യമന്ത്രിയായ ജയലളിതയുടെ ബയോപിക്കിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ രാഘവ ലോറൻസിനൊപ്പം 'ചന്ദ്രമുഖി-2' എന്ന ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞു. ഈ ചിത്രം ഗണേശ ചതുർത്ഥി ദിനത്തിൽ റിലീസിനു ഒരുങ്ങി വരുന്ന സാഹചര്യത്തിലാണ് കങ്കണക്ക് വീണ്ടും തമിഴിൽ അഭിനയിക്കാൻ അവസരം വന്നിരിക്കുന്നത്. ഈ ചിത്രം കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനേ ഉണ്ടാകുമത്രേ!