'2006'ൽ 'ശിവപ്പതികാരം' എന്ന ചിത്രത്തിലൂടെ വിശാലിനൊപ്പം തമിഴിൽ അരങ്ങേറ്റം കുറിച്ച പ്രശസ്ത മലയാളം നടി മമത മോഹൻദാസ്' പിന്നീട് 'കുസേലൻ', 'ഗുരു എൻ ആളു', 'തടയറതാക്ക'തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 3 വർഷം മുമ്പ് പുറത്തിറങ്ങിയ 'എനിമി' യാണ് താരം അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമത മോഹൻദാസ് അഭിനയിച്ചിട്ടുള്ള തമിഴ് സിനിമയാണ് 'മഹാരാജ'.
ഈ ചിത്രത്തിൽ
വിജയ് സേതുപതിയ്‌ക്കൊപ്പമാണ് മമത അഭിനയിച്ചിരിക്കുന്നത്. ഇത് വിജയസേതുപതിയുടെ 50-മത്തെ ചിത്രമാണ്. അതുകൊണ്ട് കോളിവുഡിൽ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഈ മാസം റിലീസാകാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ ജോലികൾ ഇപ്പോൾ താകൃതിയായി നടന്നു വരികയാണ്. വിജയസേതുപതി സോളോ ഹീറോയായി അഭിനയിച്ചു ഈയിടെ പുറത്തുവന്ന മിക്ക ചിത്രങ്ങളും വൻ പരാജയമായിരുന്നു. അതുകൊണ്ട് ഈ ചിത്രത്തിനെ വമ്പൻ വിജയമാക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് വിജയസേതുപതിയും, ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പ്രവർത്തിച്ചു വരുന്നത്. അതിനനുസരിച്ചുള്ള ഒരു തിരക്കഥയുമാണത്രെ ചിത്രത്തിന്റേത്.
തമിഴിൽ 'മഹാരാജ' മുഖേനയുള്ള തിരിച്ചുവരവിനെ കുറിച്ച് മമത മോഹൻദാസ് സംസാരിക്കുമ്പോൾ, "മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യുന്നതിനാൽ തമിഴ് സിനിമകളിൽ അഭിനയിക്കാൻ സാധിച്ചില്ല. നിതിലൻ സംവിധാനം ചെയ്തിരിക്കുന്ന 'മഹാരാജ'യിൽ എൻ്റെ പ്രിയപ്പെട്ട നടൻ വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ത്രില്ലർ പ്ലോട്ടിൽ സസ്പെൻസ് നിറഞ്ഞ കഥയാണ് ' 'മഹാരാജ' എന്ന് പറയുകയുണ്ടായി.