NEWS

'തലൈവൻ തലൈവി'ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന വിജയസേതുപതി, പാണ്ഡിരാജ് ...

News

 

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ വിജയ് സേതുപതിയും, മലയാളി നടിയായ  നിത്യാ മേനോനും ഒന്നിച്ചഭിനയിച്ച് ഈയിടെ റിലീസായ 'തലൈവൻ തലൈവി' സൂപ്പർഹിറ്റായി ലോകമെമ്പാടും  ബോക്സ് ഓഫീസിൽ നല്ല കളക്ഷൻ നേടി വരികയാണ്. 'പശങ്ക', 'കേഡി ബില്ല കേഡി രംഗ', 'ഇത് നമ്മ ആള്', 'കടൈകുട്ടി സിംഗം' തുടങ്ങി ഒരുപാട് സിനിമകൾ സംവിധാനം ചെയ്ത പാണ്ഡിരാജാണ്‌ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

സൂപ്പർഹിറ്റായ 'മഹാരാജ' എന്ന ചിത്രത്തിന് ശേഷം വിജയസേതുപതി അഭിനയിച്ച് ഈയിടെ റിലീസായ 'ഏസ്' എന്ന ചിത്രം വലിയ പരാജയമായിരുന്നു. അതിനെ തുടർന്ന് വിജയസേതുപതി നായകനായി എത്തിയ 'തലൈവൻ തലൈവി' ഹിറ്റായതിനെ തുടർന്ന്  വീണ്ടും പാണ്ഡിരാജ് സംവിധാനത്തിൽ അഭിനയിക്കാൻ ഒരുങ്ങിവരികയാണ് വിജയ്സേതുപതി എന്നുള്ള വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് സിനിമയിലെ പ്രശസ്ത ബാനറുകളിൽ ഒന്നായ 'ലൈക്ക പ്രൊഡക്ഷൻസ്' ആണത്രേ! 

ഈ ബാനറിൽ ഒരു ചിത്രം സംവിധാനം ചെയ്യാനായി പാണ്ഡിരാജ് ഒന്ന് രണ്ടു വർഷങ്ങൾക്ക് മുൻപ് ഒരു വലിയ തുക അഡ്വാൻസായി വാങ്ങിയിരുന്നു എന്നും, ആ കരാറിന്റെ അടിസ്ഥാനത്തിലാണത്രെ ഇപ്പോൾ വിജയ് സേതുപതിയെ നായകനാക്കി പാണ്ഡിരാജ് ചിത്രം ഒരുക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഈ ചിത്രത്തിൽ 'ജയ് ബീം' ഫെയിം മണികണ്ഠനും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുള്ള വാർത്തയുമുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.


LATEST VIDEOS

Latest