NEWS

രാമായണം സിനിമയിൽ വിഭീഷണനായി വിജയ്‌സേതുപതി

News

രാമായണ കഥയെ ആസ്പദമാക്കി ഹിന്ദിയിൽ ഒരു ചിത്രം ഒരുങ്ങുന്നുണ്ടെന്നും, നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ  രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി കന്നട താരം യാഷുമാണ്  അഭിനയിക്കുന്നത് എന്നുള്ള വാർത്ത മുൻപ് നാനയിൽ നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രം കുറിച്ച് മറ്റുള്ള ചില പുതിയ  വിവരങ്ങൾ  ലഭിച്ചിട്ടുണ്ട്. അതായത് ഈ ചിത്രത്തിൽ ഹനുമാനായി  അഭിനയിക്കുന്നത് സണ്ണി ഡിയോളാണത്രെ! അതുപോലെ   കുംഭകർണ്ണനായി ബേബി ഡിയോളാണത്രെ വരുന്നത്. അതുപോലെ രാവണൻ്റെ ഇളയ സഹോദരനായ വിഭീഷണനായി അഭിനയിക്കാൻ തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ വിജയ് സേതുപതിയുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചർച്ച നടത്തി വരികയാണ് എന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. വിഭീഷണനായി അഭിനയിക്കാൻ വിജയ് സേതുപതി സമ്മതിക്കും എന്നു തന്നെയാണ് പറയപ്പെടുന്നത്. കാരണം തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിക്കുന്ന നടനാണ് വിജയസേതുപതി. ഒരു പാൻ ഇന്ത്യൻ ചിത്രമായി മൂന്ന് ഭാഗങ്ങളായാണ്  രാമായണം സിനിമ ഒരുങ്ങുന്നത്. ഇതിന്റെ ബഡ്ജറ്റ് 1000 കോടിയാണത്രെ!  ഇതിന്റെ ചിത്രീകരണം ഈയിടെ മുംബൈയിൽ ആരംഭിച്ചു. ആദ്യ ദിവസത്തെ ഷൂട്ടിംഗിലെ ചില ചിത്രങ്ങൾ ചോർന്ന്  സോഷ്യൽ മീഡിയകളിൽ  വൈറലാവുകയും ചെയ്തിരുന്നു.


LATEST VIDEOS

Latest