തമിഴിൽ 'വണക്കം ചെന്നൈ', 'കാളി', ഈയിടെ റിലീസായ 'കാതലിക്ക നേരമില്ലൈ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധയായികയാണ് കൃതിക ഉദയനിധി. രവി മോഹനും (ജയം രവി), നിത്യ മേനോനും നായകൻ, നായകിയായി അഭിനയിച്ച 'കാതലിക്ക നേരമില്ലൈ' വൻ പരാജയമായിരുന്നു. എങ്കിലും കൃതിക ഉദയനിധി അടുത്ത ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി വരികയാണ്. കൃതിക ഉദയനിധി അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ വിജയ് സേതുപതിയാണത്രെ കഥയുടെ നായകനായി അഭിനയിക്കുന്നത്. കൃതിക ഉദയനിധി ഈയിടെ വിജയ് സേതുപതിയെ നേരിൽ കണ്ടു ചിത്രത്തിന്റെ കഥ പറഞ്ഞുവെന്നും, വിജയ് സേതുപതി അതിൽ അഭിനയിക്കാൻ സമ്മതിക്കുകയും ചെയ്തു എന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. തമിഴ്നാട് മുഖ്യ മന്ത്രിയായ സ്റ്റാലിന്റെ മരുമകളും, ഉപ മുഖ്യ മന്ത്രിയും, സിനിമാ നിർമ്മാതാവും, നടനുമായ ഉദയനിധി സ്സ്റ്റാലിന്റെ ഭാര്യയുമായ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നും, ഈ ചിത്രം നിർമ്മിക്കുന്നത് ഉദയ നിധി സ്റ്റാലിന്റെ സ്വന്തം ബാനറായ 'റെഡ് ജയന്റ് മൂവീസ്' ആണെന്നുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.