NEWS

മിഷ്കിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്സേതുപതി

News

തമിഴിൽ തുടർന്ന് വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്തു വരുന്ന സംവിധായകനാണ് മിഷ്കിൻ. 'ചിത്രം പേശുതടി' 'അഞ്ചാതെ', 'യുത്തം സെയ്‌' 'മുഖം മൂടി' 'സൈക്കോ' 'പിശാശു' തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള മിഷ്‌കിന്റെ സംവിധാനത്തിൽ അടുത്ത് പുറത്തുവരാനിരിക്കുന്ന സിനിമ 'പിശാശു'വിന്റെ രണ്ടാം ഭാഗമാണ്. ഈ ചിത്രത്തിൽ ആൻഡ്രിയയാണ് കഥാനായകിയായി അഭിനയിച്ചിരിക്കുന്നത്.

ചിത്രങ്ങൾ സംവിധാനം ചെയ്തു വരുന്നത് മാത്രമല്ലാതെ ചില ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള  ഒരു സംവിധായകനാണ് മിഷ്കിൻ. ലോഗേഷ് കനഗരാജ്, വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന 'ലിയോ'യിൽ ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിച്ചിരിക്കുന്ന മിഷ്കിൻ, ശിവകാർത്തികേയൻ നായകനാകുന്ന 'മാവീരൻ' എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ രണ്ടു ചിത്രങ്ങളും അടുത്തടുത്ത് റിലീസാകാനിരിക്കുന്ന സാഹചര്യത്തിൽ മിഷ്കിൻ അടുത്ത് വിജയ് സേതുപതിയെ നായകനാക്കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ സിനിമകളിൽ വളരെ തിരക്കുള്ള നടനായ വിജയ് സേതുപതിയും,   മിഷ്‌കിനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക അറിയിപ്പ് അടുത്തുതന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്! വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്തു വരുന്ന മിഷ്കിനും,  വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്ന വിജയ് സേതുപതിയും ഒന്നിച്ചു ചിത്രം ഒരുക്കുവാൻ പോകുന്നു എന്നുള്ള ഈ  വാർത്ത ഇപ്പോൾ കോളിവുഡിൽ സംസാരവിഷയമായിരിക്കുകയാണ്.


LATEST VIDEOS

Top News