NEWS

250 സിനിമാ തൊഴിലാളികൾക്ക് വീട് പണിയാൻ ധനസഹായം നൽകി വിജയ്സേതുപതി

News

 തമിഴ് സിനിമയിലെ മുൻനിര നടന്മാരായ അജിത്, വിജയ് തുടങ്ങിയവർ പുറത്തു അറിയാതെ ഒരുപാട് സഹായങ്ങൾ ചെയ്തുവരുന്ന താരങ്ങളാണ്. എന്നാൽ ഇപ്പോൾ ഇവരെയെല്ലാം കടത്തിവെട്ടുന്ന തരത്തിൽ തമിഴ് സിനിമയിലെ മറ്റൊരു മുൻനിര താരമായ വിജയസേതുപതി ചെയ്തിട്ടുള്ള സഹായമാണ്  
കോളിവുഡിൽ സംസാര വിഷയമായിരിക്കുന്നത്.

തമിഴ് സിനിമയിൽ പ്രവർത്തിക്കുന്ന സാമ്പത്തികമായി പിന്നോക്ക നിലയിലുള്ള 250 തൊഴിലാളികൾക്ക് അവരുടെ സംഘടനയായ FEFSI (Film Employees Federation of South India) മുഖേന വീട് നിർമ്മിച്ച് കൊടുക്കുന്നുണ്ട്. ഈ വീടുകളുടെ നിർമ്മാണം നടന്നു വരികയാണ്. ഈ  സാഹചര്യത്തിലാണ് ഈ സംഘടനയുടെ പ്രസിഡന്റും, സിനിമാ സംവിധായകനുമായ ആർ.കേ. സെൽവമണി ഈയിടെ  വിജയ് സേതുപതിയെ നേരിൽ കാണുന്നത്. അപ്പോൾ വിജയസേതുപതിയുടെ അടുക്കൽ  FEFSI യൂണിയനിലെ 250 തൊഴിലാളികൾക്കായുള്ള വീടുകളുടെ പണികൾ നടന്നു വരികയാണ്. എന്നാൽ പണികൾ പൂർത്തിയാക്കാൻ പണത്തിന്റെ കുറവുണ്ട് എന്ന് ആർ.കേ. സെൽവമണി പറയുകയുണ്ടായത്രെ!  ആർ.കെ.സെൽവമണി ഇങ്ങിനെ പറഞ്ഞതും വിജയ് സേതുപതി ഉടൻ തന്നെ 250 പേർക്ക് 50,000 രൂപ വീതം നൽകി സഹായിച്ചുവത്രെ! ഈ വിവരം ആർ.കെ.സെൽവമണി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.  

വിജയ് സേതുപതി ഇതിനു മുൻപും നിറയെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. കൊറോണാ കാലഘട്ടത്തിൽ വരുമാനം ഇല്ലാതെ കഷ്ട്ടപെട്ടുകൊണ്ടിരുന്ന സിനിമാ തൊഴിലാളികൾ, പത്രപ്രവർത്തകർ, തന്റെ ആരാധകർ തുടങ്ങി നിറയെ പേർക്ക് വിജയസേതുപതി പുറത്തു അറിഞ്ഞും, അറിയാതെയും   സഹായങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ എപ്പോഴും ഇതൊന്നും പരസ്യമാക്കാൻ താല്പര്യപെടാത്ത  ഒരു  താരമാണ് വിജയസേതുപതി എന്നുള്ളത് ഇവിടെ എടുത്തുപറയേണ്ട ഒന്നാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ വാർത്ത താരത്തിന്റെ ആരാധകരെ ശരിക്കും ത്രില്ലടിപ്പിച്ചിരിക്കുകയാണ്.


LATEST VIDEOS

Top News