NEWS

"തൻ്റെ ക്രഷിന് ഷാരൂഖിനെയായിരുന്നു ഇഷ്ടം...വില്ലനായി അഭിനയിച്ച് ഞാൻ അവളോടുള്ള പ്രതികാരം നിറവേറ്റി"; വിജയ് സേതുപതി

News

"സർ നിങ്ങൾക്ക് എന്നോട് പ്രതികാരം ചെയ്യാം, പക്ഷേ നിങ്ങൾക്ക് എന്റെ ആരാധികമാരെ തട്ടിയെടുക്കാൻ കഴിയില്ലെന്ന് ഷാരുഖ് പറഞ്ഞു"

ഷാരൂഖ് ഖാൻ ഫാൻസിനും അതുപോലെ തന്നെ എല്ലാവർക്കും വിജയ് സേതുപതിയും ഷാരൂഖ് ഖാനും തമ്മിലുള്ള അടുത്ത സൗഹൃദം അറിയാവുന്നതാണ്. ഷാരൂഖിനെ തനിക്ക് ഇഷ്ടമാണെന്നും ജവാനിൽ അദ്ദേഹം മികച്ച അഭിനയമാണ് കാഴ്ചവെച്ചതെന്നും പറഞ്ഞാണ് വിജയ് സേതുപതി തന്റെ ആരാധന പ്രകടിപ്പിച്ചത്.

വിജയ് സേതുപതി മികച്ച നടനാണെന്നും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും ഷാരൂഖ് നേരത്തെ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. അടുത്തിടെ ജവാന്റെ പ്രീ-റിലീസ് ഇവന്റിൽ വിജയ്‌യുടെയും ഷാരൂഖിന്റെയും വാക്കുകൾ ഏവരെയും ആകർഷിച്ചു. ജവാന്റെ പ്രീ-റിലീസ് ആഘോഷങ്ങൾ ഗംഭീരമായിരുന്നു. എന്നത്തേയും പോലെ അനിരുദ്ധ് തൻ്റെ ലൈവ് കൺസേർട്ട് തകർത്തു.

ഇപ്പോഴിതാ ഈ പരിപാടിയിൽ വിജയ് സേതുപതി നടത്തിയ പ്രസംഗവും ഷാരൂഖ് നൽകിയ മറുപടികളുമാണ് ആരാധകരെ ആകർഷിക്കുന്നത്. വിജയ് സേതുപതി തന്റെ സ്കൂൾ കാലഘട്ടത്തിലെ ഒരു സംഭവം തമാശയായി വിവരിച്ചു. തനിക്ക് പ്രണയമുള്ള ഒരു പെൺകുട്ടിയെ ഷാരൂഖിനോട് അഭിനിവേശം തോന്നിയതിനാൽ അവളെ സമീപിക്കാൻ കഴിയാതിരുന്നത് നടൻ ഓർത്തു.


“ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ, എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു. പക്ഷേ അവൾക്ക് അറിയില്ലായിരുന്നു. എല്ലാ ജാനുവിനും ഒരു റാമുണ്ട്.. എന്നാൽ ആ പെൺകുട്ടിക്ക് ഷാരൂഖുനെയായിരുന്നു ഇഷ്ടം...എന്റെ പ്രതികാരം ചെയ്യാൻ ഇത്രയും വർഷങ്ങൾ എടുത്തു.” ഇപ്പോൾ ജവാനിൽ വില്ലനായി അഭിനയിച്ച് ഞാൻ അവളോടുള്ള ദേഷ്യവും പ്രതികാരവും നിറവേറ്റിയെന്ന് വിജയ് സേതുപതി പറഞ്ഞു. 


അതിന് രസകരമായ മറുപടിയും ഷാരൂഖ് നൽകിയത് ഇങ്ങനെ ആയിരുന്നു. "സർ നിങ്ങൾക്ക് എന്നോട് പ്രതികാരം ചെയ്യാം, പക്ഷേ നിങ്ങൾക്ക് എന്റെ ആരാധികമാരെ തട്ടിയെടുക്കാൻ കഴിയില്ലെന്ന് ഷാരുഖ് പറഞ്ഞു.


ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ സെപ്റ്റംബർ 7 ന് റിലീസ് ചെയ്യും. നയൻതാരയും പ്രിയാമണിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം പാൻ ഇന്ത്യൻ റേഞ്ചിൽ റിലീസ് ചെയ്യാൻ പോകുന്നു. പഠാന് ശേഷം ജവാൻ വീണ്ടും 1000 കോടി നേടുമോ എന്നറിയാൻ എല്ലാവരും കാത്തിരിക്കുകയാണ്.


LATEST VIDEOS

Top News