ഈയിടെയാണ് കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. കർണാടക കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ മുഖ്യ പങ്കു വഹിച്ചിരുന്ന സിദ്ധരാമയ്യയുടെ ജീവചരിത്രവും സിനിമയാകാൻ പോകുകയാണ്. 'ലീഡൻ രാമയ്യ' എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സത്യരത്‌നം ആണ്. ചിത്രത്തിൽ സിദ്ധരാമയ്യയാകാൻ തമിഴ് സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ വിജയ് സേതുപതിയെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സമീപിച്ചിരിക്കുന്നത്. വിജയ് സേതുപതി ഈ ചിത്രത്തിൽ അഭിനയിക്കുവാൻ സമ്മതിക്കുകയാണെകിൽ താരത്തിന്റെ ആദ്യ ബയോപിക് സിനിമയായിരിക്കും 'ലീഡർ രാമയ്യ'. ഇതിനെ മുൻപ് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബിയോപിക് ചിത്രത്തിൽ മുത്തയ്യ മുരളീധരനായി അഭിനയിക്കാൻ വിജയസേതുപതി കരാറിൽ ഒപ്പിട്ടിരുന്നു. എന്നാൽ ശ്രീലങ്കൻ തമിഴ് ജനതയ്ക്ക് എതിരായി പ്രവർത്തിച്ച വ്യക്തികളിൽ ഒരാളാണ് മുത്തയ്യ മുരളീധരൻ എന്ന കാരണം പറഞ്ഞു എതിർപ്പുകൾ ഉണ്ടായപ്പോൾ വിജയ് സേതുപതി ചിത്രത്തിലിരുന്നു വിലകുകയാണുണ്ടായത്.
'ലീഡൻ രാമയ്യ'യുടെ രണ്ടാം ഭാഗത്തിലാണ് വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നും ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലായിരിക്കും വിജയ് സേതുപതി വരുന്നത് എന്നുള്ള വിവരം ചിത്രത്തിന്റെ സംവിധായകൻ സത്യരത്‌നം തന്നെ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ ഭാഗം സിദ്ധരാമയ്യയുടെ ബാല്യകാലമാണത്രെ വിവരിക്കുന്നത്. ഇതിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണത്രെ! രണ്ടാം ഭാഗത്തിൽ വിജയ്സേതുപതിക്കൊപ്പം നിരവധി പ്രമുഖ കലാകാരന്മാര്‍ മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും ഇത് കുറിച്ചുള്ള ഔദ്യോഗിക വാർത്തകൾ അടുത്തുതന്നെ പുറത്തുവരുമെന്നുമാണ് പറയപ്പെടുന്നത്.